കൂടുതൽ തെളിവെടുപ്പ് ആവശ്യം; സിദ്ദിഖ് കൊലപാതകക്കേസിൽ പ്രതികളെ കസ്റ്റഡിയിലെടുക്കാൻ പൊലീസ്

ഹോട്ടലുടമ സിദ്ദിഖ് കൊലപാതകക്കേസിൽ പ്രതികളെ കസ്റ്റഡിയിലെടുക്കാൻ നടക്കാവ് പൊലീസ് ഇന്ന് അപേക്ഷ നൽകും. ജുഡീഷ്യൽ ഫാസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാകും പൊലീസ് കസ്റ്റേഡിയപേക്ഷ നൽകുക. തിരൂർ പൊലീസ് അന്വേഷിച്ച കേസ് നടക്കാവ് പൊലീസിന് കഴിഞ്ഞ ദിവസങ്ങളിൽ കൈമാറിയിരുന്നു.

ALSO READ: പരീക്ഷ എഴുതാതെയും ബിരുദ സർട്ടിഫിക്കറ്റ്, ഏതെടുത്താലും 80,000 രൂപ: കൈരളി ന്യസ് എക്സ്ക്ലൂസീവ്

കേസിലെ പ്രതികളായ ആഷിഖ്, ഷിബിലി, ഫർഹാന എന്നിവരുടെ റിമാൻഡ് കാലാവധി തീർന്നിരുന്നു. അതിനാൽ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കി അഞ്ച് ദിവസത്തേക്ക് കൂടി കസ്റ്റഡിയിലെടുക്കാനാകും നടക്കാവ് പൊലീസ് അപേക്ഷ നൽകുക. പ്രതികളുമായി ഡിജിറ്റൽ തെളിവുകൾ ശേഖരിക്കാനും മറ്റ് തെളിവെടുപ്പുകൾ നടത്താനുമാണ് കസ്റ്റേഡിയപേക്ഷ സമർപ്പിക്കുന്നത്.

ALSO READ: സുധാകരൻ ഇന്ന് ക്രൈംബ്രാഞ്ചിന് മുന്നിലേക്ക്; കാത്തിരിക്കുന്നത് വിശദമായ ചോദ്യാവലി

കൊലപാതകം ഹണിട്രാപ്പാണെന്ന് പ്രതികൾ പൊലീസിനോട് സമ്മതിച്ചിരുന്നു. പണം തട്ടുകയായിരുന്നു പ്രതികളുടെ ലക്ഷ്യം. ഇതിനായി സിദ്ദിഖിന് ഫർഹാന ഹണി ട്രാപ്പ് കെണിയൊരുക്കി. ഫർഹാനയും കൊല്ലപ്പെട്ട സിദ്ദിഖും നേരത്തെ പരിചയമുണ്ടായിരുന്നു. സംഭവദിവസം മൂന്ന് പ്രതികളും നേരത്തെ ഹോട്ടലിലെത്തി. തന്റെ നഗ്ന ഫോട്ടോകൾ എടുക്കാൻ വിസമ്മതിച്ചുകൊണ്ട് സിദ്ദിഖ് ചെറുത്തുനിന്നപ്പോൾ കയ്യിൽ കരുതിയ ചുറ്റിക കൊണ്ട് ഫർഹാന സിദ്ദിഖിന്റെ തലയ്ക്കടിച്ചു. തുടർന്ന് മറ്റ് പ്രതികളും സിദ്ദിഖിനെ മർദിച്ചു.

കൊലപാതകത്തിന് ശേഷമാണ് മാനാഞ്ചിറയിൽ പോയി പ്രതികൾ ട്രോളി വാങ്ങിയത്. തുടർന്ന് ബാത്ത്റൂമിൽ വെച്ച് മൃതദേഹം കഷണങ്ങളാക്കി മുറിച്ചുമാറ്റി. പ്രതികളിലൊരാളായ ആഷിഖ് ആണ് മൃതദേഹം അട്ടപ്പാടിയിൽ ഉപേക്ഷിക്കാൻ പദ്ധതിയിട്ടത്.

ALSO READ: അമിതാഭ് ബച്ചന് നഷ്ടമുണ്ടാക്കിയ സുരേഷ് ഗോപി ചിത്രം; ബച്ചൻ നിർമ്മാണ പങ്കാളിയായ ഏക മലയാള സിനിമക്ക് സംഭവിച്ചത്?

കൊലപാതകം നടന്നത് ജൂൺ പതിനെട്ടിനാണ്. സംഭവ ദിവസം പ്രതികളായ ഫര്‍ഹാന ഷൊര്‍ണൂരില്‍ നിന്ന് ട്രെയിന്‍ കയറി. മറ്റ് രണ്ട് പ്രതികളായ ഷിബിലിയും ആഷിഖും മറ്റൊരു ട്രെയിനില്‍ സ്ഥലത്തേക്ക് എത്തി. തുടർന്നാണ് ക്രൂരമായ കൊലപാതകം അരങ്ങേറിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News