ഒരുപാട് ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് മഞ്ഞള്‍. ഔഷധഗുണങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ട് തന്നെ നാം മഞ്ഞള്‍ ദിവസവും കഴിക്കാറുണ്ട്. ഇഞ്ചി വര്‍ഗ്ഗത്തില്‍പെട്ട ഒരു ചെടിയാണ് മഞ്ഞള്‍. മഞ്ഞളില്‍ അടങ്ങിയിട്ടുള്ള കുര്‍ക്കുമിണ്‍ എന്ന പദാര്‍ഥത്തിന് കാന്‍സറിനെ പ്രതിരോധിക്കാണ്‍ കഴിവുണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.
ഇന്ത്യ, ചൈന, ഈസ്റ്റ് ഇന്‍ഡീസ് എന്നിവിടങ്ങളില്‍ കൃഷി ചെയ്യുന്നു. കറികള്‍ക്ക് നിറം നല്‍കാന്‍ ഉപയോഗിച്ച് തുടങ്ങിയതാണെങ്കില്ും വളരെ വൈകിയാണ് മഞ്ഞളിന്റെ ക്യാന്‍സര്‍ പ്രതിരോധ ശേഷി ആധുനിക ശാസ്ത്രം തിരിച്ചറിഞ്ഞത്. ആയുര്‍വേദത്തില്‍ ചില മരുന്നുകളിലും അണുനാശിനിയായും ഉപയോഗിച്ചുവരുന്ന മഞ്ഞളിന്റെ രോഗനാശനശക്തിയെക്കുറിച്ച് ധാരാളം ഗവേഷണങ്ങള്‍ നടക്കുന്നുണ്ട്.
കേരളത്തിന്റെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ ഒരു കൃഷിയാണ് മഞ്ഞള്‍ കൃഷി. തനിവിളയായും ഇടവിളയായും മഞ്ഞൾ കൃഷി ചെയ്യാം. ചൂടുളളതും അന്തരീക്ഷ ഈർപ്പവും മഴയും ലഭിക്കുന്ന കാലാവസ്ഥയാണ് മഞ്ഞൾ കൃഷിയ്ക്ക് നല്ലത്. നടുന്ന സമയത്ത് മിതമായും വളരുന്ന സമയത്ത് സമൃദ്ധമായും മഴവേണം. നല്ല വളക്കൂറുളള പശിമരാശി മണ്ണാണ് മഞ്ഞള്‍ കൃഷിക്ക് ഏറ്റവും യോജിച്ചത്.
സ്ഥലം കുറവുള്ളവർക്ക് ഗ്രോബാഗിലോ ചാക്കിലോ പോലും മഞ്ഞൾ കൃഷി ചെയ്യാവുന്നതാണ്. അഞ്ചോ പത്തോ ചാക്കിൽ നിന്ന് ഒരു വർഷത്തേക്ക് ഒരു വീട്ടിലേക്കാവശ്യമുള്ള മഞ്ഞൾ ധാരാളം ലഭിക്കും. മഞ്ഞൾ വിത്ത് നടുന്നതിനു മുൻപ് ചാണകവെള്ളത്തിലോ സ്യൂഡോമോണസ് ലായനിയിലോ മുക്കി തണലത്തു സൂക്ഷിക്കുന്നത് മഞ്ഞൾ കേടുകൾ കൂടാതെ കരുത്തോടെ വളരാൻ ഉപയോഗപ്രദമാണ്.
കൃഷിക്കാവശ്യമായ സ്ഥലം നന്നായി കിളച്ച് പരുവപ്പെടുത്തി തടങ്ങളെടുത്താണ് മഞ്ഞള്‍ നടേണ്ടത്. തയ്യാറാക്കിയ തടത്തില്‍ 5 – 10 സെ.മി താഴ്ചയില്‍ ചെറിയ കുഴികളുണ്ടാക്കി അതില്‍ മഞ്ഞള്‍ വിത്ത് പാകുക. ഒരോ കുഴിയിലും ഉണങ്ങിയ ചാണകപ്പൊടിയിട്ട് കുഴി ചെറുതായി മൂടണം. ചെടികള്‍ തമ്മില്‍ 15 സെമി അകലം കൊടുത്തിരിക്കണം. 8-10 ദിവസങ്ങള്‍ കൊണ്ട് മഞ്ഞള്‍ മുളച്ച് പുതിയ ഇലകള്‍ വന്നു തുടങ്ങും. നട്ടയുടനെ പച്ചിലകള്‍ കൊണ്ട് പുതയിടുകയും വേണം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here