കർണാടകയിലെ ശിവമോഗയിൽ വാടകയ്‌ക്കെടുത്ത ഫ്ലാറ്റിൽ കഞ്ചാവ് കൃഷിയും വിൽപ്പനയും നടത്തിയ മലയാളി ഉൾപ്പെടെ മൂന്ന് കോളജ് വിദ്യാർഥികൾ പിടിയിൽ. സംഭവത്തിൽ ഇടുക്കി സ്വദേശി വിനോദ് കുമാർ (27), തമിഴ്‌നാട് സ്വദേശികളായ വിഘ്‌നരാജ് (28), പാണ്ടിദുരൈ (27) എന്നിവരെ പൊലീസ് അറസ്റ്റുചെയ്‌തു.
ഫ്ലാറ്റിൽ കഞ്ചാവ് കൃഷി ചെയ്‌ത് വിൽപ്പന നടത്തിയതിനാണ് വിഘ്‌നരാജിനെ പിടികൂടിയത്. ഇയാളിൽ നിന്നും കഞ്ചാവ് വാങ്ങാനെത്തിയപ്പോഴാണ് മറ്റ് രണ്ട് പേർ അറസ്റ്റിലായത്. ശിവമോഗയിലെ സ്വകാര്യ മെഡിക്കൽ കോളജിലെ വിദ്യാർഥിയാണ് വിഘ്‌നരാജ്. വിഘ്‌നരാജ് നഗരത്തിലെ കോളജ് വിദ്യാർഥകൾക്കിടയിൽ ലഹരി വിൽപന നടത്തിയിരുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇയാളുടെ ഫ്ലാറ്റിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കൃഷി ചെയ്യുന്നതായി കണ്ടെത്തിയത്. ഹൈടെക്ക് രീതിയിലായിരുന്നു ഇയാളുടെ കഞ്ചാവു കൃഷി. ഇതിനുപുറമേ പത്ത് ഗ്രാം ചരസ്, ഹാഷിഷ് ഓയില്‍, ഇലക്ട്രോണിക്‌സ് ത്രാസ് എന്നിവയും കഞ്ചാവ് കൃഷിക്ക് ഉപയോഗിച്ചിരുന്ന ആറു ടേബിള്‍ ഫാനുകള്‍, എക്‌സ്‌ഹോസ്റ്റ് ഫാന്‍, രണ്ട് സ്റ്റൈബിലൈസറുകള്‍, എല്‍ഇഡി. ലൈറ്റുകളും പൊലീസ് പിടിച്ചെടുത്തു.
also read; പണം പിന്‍വലിച്ചു; കാര്‍ഡ് എടുത്തപ്പോള്‍ എടിഎം മിഷ്യനും പൊളിഞ്ഞ് കയ്യിലെത്തി
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here