സാംസ്‌കാരിക പ്രവര്‍ത്തനത്തെയും രാഷ്ട്രീയപ്രവര്‍ത്തനത്തെയും കൂടുതല്‍ തീക്ഷ്ണമാക്കണം : ഷാജി എന്‍ കരുണ്‍

പുരോഗമന കലാസാഹിത്യ സംഘം തിരുവനന്തപുരം ജില്ലാ കണ്‍വെന്‍ഷന്‍ സിനിമാ സംവിധായകനും സംസ്ഥാന പ്രസിഡന്റുമായ ഷാജി എന്‍ കരുണ്‍ ഉദ്ഘാടനം ചെയ്തു. സമകാലിക സന്ദര്‍ഭത്തില്‍ സംസ്‌കാരത്തെയും ടെക്‌നോളജിയെയും വര്‍ഗീയവാദികള്‍ എങ്ങനെയൊക്കെയാണ് ഹെജാക്ക് ചെയ്തുകൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു. ഈയൊരു അവസ്ഥാവിശേഷത്തെ മുറിച്ചുകടക്കാനായില്ലെങ്കില്‍ വലിയ ദുരന്തമായിരിക്കും ഉണ്ടാക്കാന്‍ പോകുന്നതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഈ സാഹചര്യത്തില്‍ നമ്മുടെ സാംസ്‌കാരിക പ്രവര്‍ത്തനത്തെയും രാഷ്ട്രീയപ്രവര്‍ത്തനത്തെയും കൂടുതല്‍ തീക്ഷ്ണമാക്കുകയാണ് വേണ്ടതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

ALSO READ:  പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; സംഭവം കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലേക്ക് പോകുന്നതിനിടെ

ജില്ലാ പ്രസിഡന്റ് കെ.ജി. സൂരജ് അധ്യക്ഷനായി. സംഘടനാ റിപ്പോര്‍ട്ട് സംസ്ഥാന വൈസ് പ്രസിഡന്റ് പ്രൊഫ വി എന്‍ മുരളിയും പ്രവര്‍ത്തന റിപ്പോര്‍ട്ട് ജില്ലാ സെക്രട്ടറി എസ് രാഹുലും അവതരിപ്പിച്ചു. കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവ് വിഭു പിരപ്പന്‍കോടിനെ ഷാജി എന്‍ കരുണ്‍ ആദരിച്ചു. സംസ്ഥാന സെക്രട്ടറിമാരായ എ ജി ഒലീന, പി എന്‍ സരസമ്മ എന്നിവര്‍ സംസാരിച്ചു. ജില്ലാ ട്രഷറര്‍ ഉണ്ണികൃഷ്ണന്‍ പാറയ്ക്കല്‍ സ്വാഗതവും ജില്ലാ ജോ. സെക്രട്ടറി ജി എസ് പ്രസീത നന്ദിയും പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News