വയനാട് ജനതയ്ക്കായി കൈകോർത്ത്… സഫദാർ ഹാഷ്മി നാടകോത്സവത്തിൽ ലഭിക്കുന്ന തുക ദുരിതാശ്വാസ നിധിക്ക് നൽകി ദില്ലിയിലെ സാംസ്കാരിക കൂട്ടായ്മ

വയനാട്ടിലെ ജനതക്കായി കൈകോർത്ത് ദില്ലിയിലെ സാംസ്കാരിക കൂട്ടായ്മ ജനസംസ്കൃതി. 33മത് സഫദാർ ഹാഷ്മി നാടകോത്സവത്തിൽ ലഭിക്കുന്ന മുഴുവൻ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായി നൽകാനാണ് തീരുമാനം. മുതിർന്നവരുടെ വിഭാഗത്തിൽ ഇത്തവണ 10 നാടകങ്ങളാണ് അരങ്ങിലെത്തിയത്. സഫദാർ ഹാഷ്മിയുടെ പേരിൽ എല്ലാ വർഷവും സംഘടിപ്പിക്കുന്ന നാടകോത്സവം ഇത്തവണ വയനാട്ടിലെ ജനതയ്ക്ക് വേണ്ടിയാണ്‌ സമർപ്പിച്ചത്.

Also Read: വയനാടിനായി ധനുഷും; വയനാട് പുനരുദ്ധാരണത്തിനായി 25 ലക്ഷം രൂപ കൈമാറി നടൻ ധനുഷ്

ഇത്തവണ നാടകോത്സവത്തിൽ മുതിർന്നവരുടെ വിഭാഗത്തിൽ അരങ്ങിലെത്തിയത്‌ പത്തോളം നാടകങ്ങൾ. മണിപ്പൂർ വിഷയം ഉൾപ്പടെ നിരവധി രാഷ്ട്രീയസാമൂഹിക പ്രേമേയങ്ങൾ ചർച്ച ചെയ്ത നാടകവേദിയെ വരവേറ്റത് നിറഞ്ഞ സദസ്സ്. അതേസമയം ദുരന്തമഅനുഭവിക്കുന്ന വയനാട് ജനതയെ ചേർത്തുപിടിക്കുന്ന കാഴചയും നാടകോത്സവ വേദിക്കു മാറ്റുകൂട്ടി. വയനാട്ടിലെ ജനങ്ങളുടെ ദുഃഖത്തിൽ പങ്കുചേർന്നും,ദുരന്തമുഖത്ത് ഒറ്റപ്പെട്ടവർക്കായി സഹായഹസ്തം നീട്ടിയുമാണ് നാടകപ്രേമികളും ജനസംസ്കൃതിയും മാതൃകയായത്‌.

Also Read: വയനാട് പുനരധിവാസം; 50 വീടുകള്‍ നിർമിച്ചുനൽകാൻ കെ എൻ എം

.വയനാടിനായി കൈകോർക്കുന്നതിലുള്ള സന്തോഷവും നാടകപ്രേമികൾ പങ്കുവെച്ചു. സെപ്റ്റംബർ ഒന്നിനാണ് കുട്ടികളുടെ വിഭാഗങ്ങളിലെ നാടകോത്സവം. കേരളഹൗസ് കൺട്രോളർ എ എസ് ഹരികുമാർ ഉൾപ്പടെ നിരവധി രാഷ്ട്രീയ – സാംസ്‌കാരികപ്രവത്തകൾ പരിപാടിയുടെ ഭാഗമായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News