ഗര്‍ഭകാലത്തെ ഛര്‍ദ്ദിലാണോ പ്രശ്‌നം? ജീരകം ഇങ്ങനെ ഉപയോഗിച്ച് നോക്കൂ

ഇത്തിരിക്കുഞ്ഞനാണെങ്കിലും ആരോഗ്യത്തിന്റെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന ഒന്നാണ് ജീരകം. ഔഷധ ഗുണവും, പോഷക ഗുണവും ഏറെയുള്ള ഒന്നാണ് ജീരകം. രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനുള്ള കഴിവും ഉണ്ട് ജീരകത്തിന്.

ഉദരസംബന്ധമായ എന്ത് പ്രശ്നങ്ങള്‍ക്കും നമ്മള്‍ ജീരകത്തെ ആശ്രയിക്കാറുണ്ട്. പണ്ടുകാലം മുതല്‍ ജീരകത്തിന്റെ മേന്മയെക്കുറിച്ച് നാം കേള്‍ക്കാറുണ്ട്. എന്നാല്‍ ദഹനപ്രശ്‌നങ്ങള്‍ക്കോ, വയറുവേദനയ്‌ക്കോ മാത്രമല്ല സൗന്ദര്യസംരക്ഷണത്തിനും ജീരകം വളരെയധികം ഉപകാരപ്രദമാണ്.

ജീരകം ചെറുനാരങ്ങാനീര് ചേര്‍ത്ത് കഴിച്ചാല്‍ ഗര്‍ഭിണികള്‍ക്കുണ്ടാകുന്ന ഛര്‍ദ്ദിലിന് ആശ്വാസം കിട്ടും. ജീരകം, കൊത്തമല്ലി എന്നിവ സമമെടുത്ത് അരച്ച് ,അതില്‍  നെയ്യ് കാച്ചി കഴിച്ചാല്‍ കഫം, പിത്തം, ഛര്‍ദ്ദി, അരുചി ഇവ മാറും.

ആന്റിസെപ്റ്റിക് ഗുണമുള്ളതിനാല്‍ ജലദോഷം അകറ്റുന്നതിന് ജീരകം സഹായിക്കും. സമൃദ്ധമായി ഇരുമ്പ് അടങ്ങിയിട്ടുള്ളതിനാല്‍ വിളര്‍ച്ച അകറ്റാനും ഉത്തമമാണ് ജീരകം. വിളര്‍ച്ച, ചെന്നിക്കുത്ത്, ദഹനക്കേട്, ഗ്യാസ് മുതലായവ മൂലമുള്ള വയറു വേദന അലര്‍ജി എന്നിവയ്ക്ക് ജീരകത്തിന് ആശ്വാസം നല്‍കാന്‍ കഴിയും.

കായിക ശേഷി വര്‍ദ്ധിപ്പിക്കുക,ശരീരത്തിന് പ്രതിരോധ ശേഷി നല്‍കുക എന്നിവയ്‌ക്കെല്ലാം ജീരകം ഉപയോഗിക്കാം. രക്ത ശുദ്ധീകരണത്തിനും ദഹനത്തിനും ജീരകം സഹായിക്കുന്നു മുടിയുടെ വളര്‍ച്ചത്വരിതപ്പെടുത്താനും ജീരകവെള്ളം കുടിക്കുന്നത്‌നല്ലതാണ്. ശരീരത്തിലെ രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു ജീരകം.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക്  ഡോക്ടറുടെ മാർഗ്ഗനിർദ്ദേശം തേടുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News