മുഖസൗന്ദര്യം വര്‍ദ്ധിപ്പിക്കാം; തൈര് ഉപയോഗിച്ചുളള ചില പൊടികൈകൾ

ചര്‍മ്മസംരക്ഷണം എന്നത് വളരെ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട ഒരു കാര്യമാണ്. മുഖസൗന്ദര്യം വര്‍ദ്ധിപ്പിക്കുന്നതിനായി പലതരം പൊടിക്കൈകളാണ് നാം പരീക്ഷിച്ചു നോക്കാറുളളത്. ചര്‍മ്മം സംരക്ഷിച്ച് മുഖത്തിന് തിളക്കം നല്‍കാന്‍ സഹായിക്കുന്ന ഒന്നാണ് തൈര്. മുഖത്തെ സുഷിരങ്ങള്‍ അകറ്റി മുഖക്കുരുവും പാടുകളും തടയാന്‍ സഹായിക്കുന്ന ലാറ്റിക്ക് ആസിഡിന്റെ ഉറവിടമാണ് തൈര്. തൈര് ഉപയോഗിച്ച് വീട്ടില്‍ തന്നെ പരീക്ഷിക്കാന്‍ കഴിയുന്ന കുറച്ച് പൊടിക്കൈകള്‍ നോക്കാം.

  1. . 2 ടേബിള്‍സ്പൂണ്‍ തൈരിലേക്ക് ഒരു ടേബിള്‍സ്പൂണ്‍ തേന്‍ കലര്‍ത്തുക.ഇത് മുഖത്ത് പുരട്ടി 20 മിനിറ്റ് നേരം വരെ വെയ്ക്കുക.ശേഷം തണുത്ത വെളളത്തില്‍ കഴുകി കളയുക. ഈ ഫേസ് പായ്ക്ക് വരണ്ട ചര്‍മ്മത്തിന് ഗുണകരമാണ്.
  2.  ഒരു ടേബിള്‍സ്പൂണ്‍ കടല മാവിലേക്ക് 2 ടേബിള്‍സ്പൂണ്‍ തൈര് ചേര്‍ത്ത് യോജിപ്പിച്ച് ഈ മിശ്രിതം മുഖത്ത് പുരട്ടുക.ഉണങ്ങിയതിനുശേഷം കഴുകി കളയുക.ഇത് സാധാരണ ചര്‍മ്മങ്ങള്‍ക്കും എണ്ണമയമുളള ചര്‍മ്മങ്ങള്‍ക്കും അനുയോജ്യമാണ്.
  3. അര ടീസ്പൂണ്‍ മഞ്ഞള്‍ തൈരില്‍ ചേര്‍ത്ത് യോജിപ്പിച്ച് ഇത് മുഖത്ത് പുരട്ടി 15 മിനിറ്റ് വെയ്ക്കുക.ശേഷം കഴുകി കളയുക.എല്ലാ ചര്‍മ്മങ്ങള്‍ക്കും ഇത് ഉപയോഗിക്കാന്‍ സാധിക്കും.
  4.   2 ടേബിള്‍സ്പൂണ്‍ തൈരും അല്‍പ്പം തക്കാളി നീരും സംയോജിപ്പിച്ച് ഈ മിശ്രിതം മുഖത്ത് പുരട്ടി, ഉണങ്ങിയ ശേഷം കഴുകി കളയുക.ഏത് തരം ചര്‍മ്മങ്ങള്‍ക്കും ഇത് പരീക്ഷിക്കാന്‍ കഴിയും.
  5. തൈരും മുള്‍ട്ടാനി മിട്ടിയും തുല്യമായ അളവില്‍ യോജിപ്പിച്ച് ഈ മിശ്രിതം മുഖത്ത് പുരട്ടുക.ഉണങ്ങിയ ശേഷം കഴുകി കളയാവുന്നതാണ്.എണ്ണമയമുളളതും,മൃതുവായ ചര്‍മ്മങ്ങള്‍ക്കും ഇത് പരീക്ഷിക്കാം.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk