ഇത് പൊളിക്കും ! ചായയ്ക്ക് ഇന്നൊരു വെറൈറ്റി വട ആയാലോ ?

എന്നും ഉഴുന്ന് വടയും പരിപ്പ് വടയും കഴിച്ച് മടുത്തവരാണ് നമ്മള്‍. എന്നാല്‍ ചായയ്ക്ക് ഇന്നൊരു വെറൈറ്റി വട ആയാലോ ? നല്ല കിടിലന്‍ രുചിയില്‍ തൈര് വട തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കിയാലോ ?

ചേരുവകൾ

ഉഴുന്ന് – 1കപ്പ്
ഇഞ്ചി – ഒരു ചെറിയ കഷ്ണം
പച്ചമുളക് – 2
കറിവേപ്പില
ഉപ്പ്‌
വെളിച്ചെണ്ണ
തൈര് – 1/2 ലിറ്റർ

വറുത്തിടാൻ

കടുക് – 1/2 ടീസ്പൂൺ
ഉഴുന്നു പരിപ്പ് – 1/2 ടീസ്പൂൺ
കറിവേപ്പില
മുളക്‌ – 2
പച്ചമുളക് – 1
ഇഞ്ചി – 1 ചെറിയ കഷ്ണം

Also Read : വെളിച്ചെണ്ണ ഒറിജിനലോ അതോ മായം കലര്‍ന്നതോ ? വെറും ഒരു മിനുട്ടിനുള്ളില്‍ തിരിച്ചറിയാം

തയാറാക്കുന്ന വിധം

ആദ്യം ഉഴുന്നു വട ഉണ്ടാക്കുക. അതിനു ശേഷം നല്ല ചൂടുള്ള വെള്ളത്തിൽ വടയിട്ടു 10 മിനിറ്റു മാറ്റി വയ്ക്കുക. തൈരു നന്നായി ഉടച്ചെടുക്കുക. ആവശ്യത്തിന് ഉപ്പ്‌ ചേർത്തതിനു ശേഷം അതിൽ ഉഴുന്നുവട വെള്ളത്തിൽ നിന്നും എടുത്തു നന്നായി വെള്ളം കളഞ്ഞതിനു ശേഷം തൈരിൽ ഇട്ട് നന്നായി യോജിപ്പിക്കുക. അവസാനം വറുത്തിടുക. തൈര് വട തയ്യാർ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News