അണയാതെ കലാപം; ഇംഫാലിൽ വീണ്ടും കർഫ്യു

മണിപ്പൂർ തലസ്ഥാനമായ ഇംഫാലിൽ വീണ്ടും കർഫ്യു ഏർപ്പെടുത്തി. ഉച്ചയ്ക്ക് രണ്ട് മണി മുതൽ നാളെ രാവിലെ അഞ്ചുവരെയാണ് കർഫ്യു. മണിപ്പൂരിൽ രാഷ്ട്രപതി ഭരണത്തിന് ഗവർണർ ശുപാർശ ചെയ്തേക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

ALSO READ: ഷാജന്‍ സ്‌കറിയക്ക് ഹൈക്കോടതിയിലും തിരിച്ചടി; മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

അതേസമയം, മാസങ്ങളായി കത്തിനില്‍ക്കുന്ന മണിപ്പൂര്‍ കലാപത്തിന് പിന്നാലെ ബി.ജെ.പി മുഖ്യമന്ത്രി ബിരേന്‍ സിങ് രാജിവെച്ചേക്കുമെന്ന് സൂചനകളും പുറത്തുവരുന്നുണ്ട്. ഉച്ചയ്ക്ക് മൂന്നുമണിയോടെ ബിരേന്‍ സിങ് ഗവര്‍ണറെ കാണും. മണിപ്പുരിൽ സംഘർഷം നിയന്ത്രിക്കാൻ സാധിക്കാതെ വന്നതോടെയാണ് രാജിനീക്കം എന്നാണ് സൂചനകൾ.

ALSO READ: മമ്മൂട്ടി സഹായിച്ചു, സീരിയല്‍ നടന്‍റെ ഹൃദയ ശസ്ത്രക്രിയ സൗജന്യമായി നടന്നു: നടന്‍ മനോജ് കുമാര്‍

ബിരേൻ സിങ് രാജിവയ്ക്കുകയല്ലാതെ മറ്റു മാർഗമില്ലെന്നു കുക്കി വിഭാഗം ആവശ്യപ്പെട്ടിരുന്നു. ഒരുവിഭാഗത്തിനു മുഖ്യമന്ത്രിയിലുള്ള വിശ്വാസം പൂർണമായി നഷ്ടപ്പെട്ടുവെന്നും ഇവർ വ്യക്തമാക്കി. എന്നാൽ രാജിവയ്ക്കേണ്ടതില്ലെന്ന നിലപാടിലായിരുന്നു ബിജെപി. സർക്കാർ പിരിച്ചുവിട്ടു രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News