നുഹിൽ രണ്ട് ദിവസത്തേക്ക് കർഫ്യൂവിന് ഇളവ്

നുഹ് ജില്ലയിൽ ഏർപ്പെടുത്തിയ കർഫ്യൂ ഓഗസ്റ്റ് 14, 15 തീയതികളിൽ ഒഴിവാക്കുന്നത് സംബന്ധിച്ചുള്ള ഉത്തരവിറക്കി ഹരിയാന സർക്കാർ. ഞായറാഴ്ചയായിരുന്നു ഉത്തരവിറക്കിയത്. ഉത്തരവുകൾ കൃത്യമായി നടപ്പാക്കുന്നുണ്ടെന്ന് നൂഹിലെ പോലീസ് സൂപ്രണ്ട് ഉറപ്പു വരുത്തണമെന്നും, അടിയന്തര വൈദ്യസഹായം ഏതൊരു വ്യക്തിക്കും അനുവദിക്കേണ്ടത് അത്യാവശ്യമാണെന്നും ഹരിയാന ആഭ്യന്തര സെക്രട്ടറിയുടെ ഉത്തരവിൽ വ്യക്തമാക്കുന്നു.

also read:കണ്ണൂരില്‍ ട്രെയിനുകള്‍ക്ക് നേരെ കല്ലേറ്

ജില്ലയിൽ സ്ഥിതിഗതികൾ ഇപ്പോഴും സംഘർഷഭരിതമാണ്. ജില്ലയിലെ ക്രമസമാധാന നില അവലോകനം ചെയ്തിട്ടുണ്ടെന്നും സ്ഥിതി അതീവ ഗുരുതരമാണെന്നും ഡെപ്യൂട്ടി കമ്മീഷണർ പറഞ്ഞു.

also read:കണ്ണൂരില്‍ പൊലീസുകാരെ പൂട്ടിയിട്ട് മര്‍ദിച്ചു, ആക്രമിച്ചത് ഏ‍ഴംഗ സംഘം

വിശ്വഹിന്ദു പരിഷത്തിന്റെ മതപരമായ ഘോഷയാത്രക്കിടെയുണ്ടായ ആക്രമമാണ് സംഘർഷത്തിലേക്ക് വഴിവെച്ചത്. അതേസമയം ഹരിയാനയിലെ വർഗീയ സംഘർഷത്തിന് ദിവസങ്ങൾക്ക് ശേഷം, പ്രമുഖ മുസ്ലീം സംഘടനയായ ജംഇയ്യത്ത് ഉലമ-ഇ-ഹിന്ദ്, സാമുദായിക സൗഹാർദ്ദം കെട്ടിപ്പടുക്കുന്നതിൽ സംഭാവന നൽകിയ ഖാപ് പഞ്ചായത്തുകളുടെയും സാമൂഹിക സംഘടനകളുടെയും സിഖുകാരുടെയും മറ്റുള്ളവരുടെയും പങ്കിനെ പ്രശംസിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News