ഐഫോൺ വാങ്ങാൻ കാത്തിരിക്കുന്നവർക്ക് ഒരു സന്തോഷ വാർത്ത. ആപ്പിള്‍ കമ്പോണന്‍സിന്റെ ഇറക്കുമതി തീരുവ 15 മുതല്‍ 20 ശതമാനം വരെ ഇളവ് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പ്രഖ്യാപിച്ചതോടെ രാജ്യത്ത് ആപ്പിള്‍ ഐഫോണിന്റെ വില കുറച്ചു. മൂന്നു മുതല്‍ നാലു ശതമാനം വരെയാണ് മേഡ് ഇന്‍ ഇന്ത്യ ഫോണുകളുടെ വിലയില്‍ കമ്പനി കുറവ് വരുത്തിയിരിക്കുന്നത്. കമ്പനി ഇത് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുമ്പ് ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഐഫോണ്‍ 15 പ്രോ മാക്‌സ്, ഐഫോണ്‍ 15, ഐഫോണ്‍ 15 പ്രോ, ഐഫോണ്‍ 14, ഐഫോണ്‍ 13, ഐഫോണ്‍ എസ്ഇ എന്നിവയ്ക്കാണ് വില കുറഞ്ഞിരിക്കുന്നത്. മുന്നൂറു രൂപ മുതല്‍ ചില മോഡലുകള്‍ക്ക് ആറായിരം രൂപ വരെയാണ് കുറവ് വന്നിരിക്കുന്നത്.
ഇന്ത്യന്‍ വിപണിയില്‍ ആദ്യമായാണ് പ്രോ മോഡലുകള്‍ക്ക് ആപ്പിള്‍ വിലയില്‍ കുറവ് വരുത്തുന്നത്. അതേസമയം ആപ്പിള്‍ ഐഫോണ്‍ 16 പ്രോ, ഐഫോണ്‍ 16 പ്രോ മാക്‌സ് മോഡലുകള്‍ ആദ്യമായി ഇന്ത്യയില്‍ നിര്‍മിക്കാന്‍ ഒരുങ്ങുകയാണ്. നിലവില്‍ ആപ്പിള്‍ ഐഫോണ്‍ 15, ഐഫോണ്‍ 14, ഐഫോണ്‍ 13, ഐഫോണ്‍ എസ്ഇ എന്നിവയാണ് ഇന്ത്യയില്‍ നിര്‍മിക്കുന്നത്. തുടക്കത്തില്‍ ഐഫോണ്‍ 15ന്റെ ബേസ് മോഡലുകള്‍ മാത്രമാണ് ഇന്ത്യയില്‍ നിര്‍മിച്ചിരുന്നത്. പ്രാദേശികമായി ഐഫോണ്‍ 15ന്റെ നിര്‍മാണം പെഗാട്രോണിന്റെ നിയന്ത്രണത്തിലാണ് നടത്തുന്നത്.
ALSO READ: വീട്ടില്‍ വെച്ച പാട്ടിന് ശബ്ദം കൂടി; അയല്‍വാസിയെ വീട്ടില്‍ കയറി വെട്ടി യുവാവ്
ഐഫോണ്‍ 13, ഐഫോണ്‍ 14, ഐഫോണ്‍ 15 എന്നിവയ്ക്ക് ഏകദേശം 300 രൂപ വില കുറയമ്പോള്‍ ഐഫോണ്‍ എസ്ഇക്ക് 2,300 രൂപ വില കുറയും. അതേസമയം, പ്രോ, പ്രോ മാക്സ് മോഡലുകള്‍ക്ക് 5,100 മുതല്‍ 6,000 രൂപ വരെ വില കുറയും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here