കുസാറ്റ് അപകടം; പ്രിന്‍സിപ്പല്‍ ഡോ.ദീപക് കുമാര്‍ സാഹുവിനെ മാറ്റി

കുസാറ്റ് അപകടത്തിന്റെ പശ്ചാത്തലത്തില്‍ സ്‌കൂള്‍ ഓഫ് എഞ്ചിനീയറിംഗ് പ്രിന്‍സിപ്പല്‍ ഡോ.ദീപക് കുമാര്‍ സാഹുവിനെ തല്‍സ്ഥാനത്തുനിന്ന് മാറ്റി. പകരം ഡോ ശോഭ സൈറസിന് പ്രിന്‍സിപ്പലിന്റെ ചുമതല നല്‍കി. കുസാറ്റ് സിന്‍ഡിക്കേറ്റ് യോഗത്തിലാണ് തീരുമാനം. അപകടത്തെക്കുറിച്ച് അന്വേഷിക്കാന്‍ സിന്‍ഡിക്കേറ്റ് ചുമതലപ്പെടുത്തിയ ഉപസമിതിയോട് വെള്ളിയാഴ്ച്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദേശം നല്‍കി.

Also Read : താനൂരിലും ഹിറ്റടിച്ച് നവകേരള സദസ്; എത്തിയത് പ്രതീക്ഷിച്ചതിലും അധികം ജനം, മൂന്നിരട്ടി ആളുകള്‍ പന്തലിന് പുറത്ത്

കുസാറ്റ് അപകടത്തിന്റെ പശ്ചാത്തലത്തില്‍ വൈസ് ചാന്‍സലര്‍ ഡോ.പി ജി ശങ്കരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗത്തിലാണ് പ്രധാന തീരുമാനങ്ങള്‍ കൈക്കൊണ്ടത്.അപകടത്തില്‍ നാലുപേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത സാഹചര്യത്തില്‍ സ്‌ക്കൂള്‍ ഓഫ് എഞ്ചിനീയറിംഗ് വിഭാഗം സംഘടിപ്പിച്ച ധിഷ്ണ 2023 ന്റെ സംഘാടനത്തില്‍ വന്ന വീഴ്ച്ചകളെക്കുറിച്ച് അന്വേഷിക്കാന്‍ സിന്‍ഡിക്കേറ്റ് മൂന്നംഗ ഉപസമിതിയെ ചുമതലപ്പെടുത്തിയിരുന്നു.

കെ കെ കൃഷ്ണകുമാര്‍, ഡോ.ശശി ഗോപാലന്‍,ഡോ.വി ജെ ലാലി എന്നിവരടങ്ങുന്ന ഉപസമിതിയോട് വെള്ളിയാഴ്ച്ചക്കകം പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സിന്‍ഡിക്കേറ്റ് യോഗം നിര്‍ദേശിച്ചു.ഉപസമിതിയുടെ അന്വേഷണം നടക്കുന്നതിനാല്‍ ധിഷ്ണ 2023 ന്റെ സംഘാടക സമിതി ചെയര്‍മാന്‍കൂടിയായ ഡോ.ദീപക് കുമാര്‍ സാഹുവിനെ സ്കൂള്‍ ഓഫ് എഞ്ചിനീയറിംഗ് പ്രിന്‍സിപ്പല്‍ സ്ഥാനത്തു നിന്ന് മാറ്റിയതായും പകരം ഡോ.ശോഭ സൈറസിന് പ്രിന്‍സിപ്പലിന്റെ ചുമതല നല്‍കിയതായും സിന്‍ഡിക്കേറ്റ് യോഗത്തിനു ശേഷം വി സി ഡോ.പി ജി ശങ്കരന്‍ അറിയിച്ചു.

Also Read : കണ്ണൂര്‍ സ്‌ക്വാഡിനെയും വെട്ടിച്ച് കാതല്‍ കുതിക്കുമോ? നാല് ദിവസത്തെ കളക്ഷന്‍

അപകടത്തില്‍ പരുക്കേറ്റവരുടെ ചികിത്സാച്ചെലവ് സര്‍വ്വകലാശാലാ വഹിക്കും.ക്യാമ്പസില്‍ സുരക്ഷാ ഓഡിറ്റ് നടത്താനും യോഗത്തില്‍ തീരുമീനിച്ചു.സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് ആള്‍ക്കൂട്ട അപകടങ്ങള്‍ ഒഴിവാക്കുന്നതിനായി പുതുക്കിയ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കി നടപ്പിലാക്കാനും യോഗത്തില്‍ ധാരണയായി. ഇത്തരം അപകടത്തില്‍പ്പെടുന്ന വിദ്യാര്‍ഥികള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും സിന്‍ഡിക്കേറ്റ് യോഗത്തിനു ശേഷം വി സി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News