ഇലക്ട്രീഷ്യനായ ആല്‍വിന്‍ ഇന്നലെ എറണാകുളത്തെത്തിയത് സുഹൃത്തിനെ കാണാന്‍; പരിപാടി നടക്കുന്നതറിഞ്ഞ് കുസാറ്റിലേക്ക് പോയി; ഒടുവില്‍ കണ്ണീരോടെ വിടവാങ്ങല്‍

കളമശേരി കുസാറ്റ് സര്‍വകലാശാല കാമ്പസില്‍ ടെക് ഫെസ്റ്റിനിടെയുടെയുണ്ടായ ദുരന്തത്തില്‍ മരിച്ച ആല്‍വിന്‍ ജോസഫ് എറണാകുളത്ത് എത്തിയത് കഴിഞ്ഞ ദിവസമാണ്. പാലക്കാട് മുണ്ടൂര്‍ സ്വദേശിയും ഇലക്ട്രീഷ്യനുമായ ആല്‍വിന്‍ ജോസഫ് ഒരു സുഹൃത്തിനെ കാണാനാണ് എറണാകുളത്തെത്തിയത്.

ഇന്നലെ പരിപാടിക്ക് പോകുന്ന കാര്യം ആല്‍വിന്‍ വീട്ടില്‍ അമ്മയോട് മാത്രമാണ് പറഞ്ഞിരുന്നത്. ജോലി അന്വേഷിക്കൊണ്ടിരുന്ന ആല്‍വിന്‍ സുഹൃത്തിനെ കാണാന്‍ ആണ് കൊച്ചിയില്‍ എത്തിയത്. തുടര്‍ന്ന് കുസാറ്റില്‍ പരിപാടി ഉണ്ടെന്ന് അറിഞ്ഞപ്പോള്‍ അങ്ങോട്ട് പോകുകയായിരുന്നു.

Also Read :  കുസാറ്റ് അപകടം; രണ്ട് പേരുടെ മൃതദേഹങ്ങള്‍ വിട്ടുനല്‍കി; 2 പെണ്‍കുട്ടികളുടെ നില ഗുരുതരമെന്ന് മന്ത്രി വീണാ ജോര്‍ജ്

കളമശേരി കുസാറ്റ് സര്‍വകലാശാല കാമ്പസില്‍ ടെക് ഫെസ്റ്റിനിടെയുടെയുണ്ടായ ദുരന്തത്തില്‍ മരിച്ച രണ്ട് പേരുടെ മൃതദേഹങ്ങള്‍ വിട്ടുനല്‍കിയെന്നും ആസ്റ്റര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച 2 പെണ്‍കുട്ടികളുടെ നില ഗുരുതരമായി തുടരുകയാണെന്നും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പരിക്കേറ്റവര്‍ക്ക് ചികിത്സാ സൗകര്യങ്ങള്‍ ഉറപ്പു വരുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം അപ്രതീക്ഷിതമായി പുറത്തുനിന്നുള്ളവർ ഉള്ളിലേക്ക് കയറിയതാകാം അപകടകാരണമെന്ന് കുസാറ്റ് സ്റ്റുഡന്റസ് വെൽഫെയർ ഡയറക്ടർ ബേബി മാധ്യമങ്ങളോട് പറഞ്ഞു. 2000 ത്തോളം ആളുകളെ ഉൾക്കൊള്ളിക്കാനാകും എന്ന് പ്രതീക്ഷയുണ്ടായിരുന്നു.

എന്നാൽ മറ്റു ഡിപ്പാർട്ട്മെന്റുകളിൽ നിന്നുള്ള വിദ്യാർത്ഥികളും പുറത്തുനിന്നുള്ളവരും തള്ളിക്കയറിയത് വലിയ തിരക്കിന് കാരണമായി. മഴ പെയ്തതിനാൽ പെട്ടെന്ന് എല്ലാവരും ഓഡിറ്റോറിയത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

ALSO READ: കുസാറ്റ് അപകടം; അനുശോചനം രേഖപ്പെടുത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

എല്ലാവർഷവും ക്യാമ്പസ്സിൽ ഇത്തരം പരിപാടികൾ നടക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. പരിപാടികളുടെയല്ലാം പൂർണ്ണമായ നിയന്ത്രണം കുട്ടികളാണ് ഏറ്റെടുക്കുക. കുട്ടികളുടെ മൃതദേഹം പൊതുദർശനത്തിന് ശേഷം വീടുകളിലേക്ക് അയക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News