കുസാറ്റ് അപകടം; മരിച്ച 4പേരെയും തിരിച്ചറിഞ്ഞു, ഇന്‍ക്വസ്റ്റ് നടപടികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കും: മന്ത്രി പി രാജീവ്

കൊച്ചി സര്‍വ്വകലാശാലയിലുണ്ടായ അപകടത്തില്‍ മരിച്ചവരുടെ ഇന്‍ക്വസ്റ്റ് ഇന്ന് രാത്രി തന്നെ നടത്തി രാവിലെ പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നതിനുള്ള ക്രമീകരണമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന് മന്ത്രി പി രാജീവ്. മരിച്ച 4 പേരെയും ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റ്

കൊച്ചി സര്‍വ്വകലാശാലയിലുണ്ടായ അപകടത്തില്‍ മരിച്ചവരുടെ ഇന്‍ക്വസ്റ്റ് ഇന്ന് രാത്രി തന്നെ നടത്തി രാവിലെ പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നതിനുള്ള ക്രമീകരണമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. മരിച്ച 4 പേരെയും ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ട്. വടക്കന്‍ പറവൂര്‍ സ്വദേശിയും ECE രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയുമായ ആന്‍ റുഫ്ത, സിവില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയും കൂത്താട്ടുകുളം സ്വദേശിയുമായ അതുല്‍ തമ്പി, താമരശേരി സ്വദേശിയും സ്‌കൂള്‍ ഓഫ് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനിയുമായ സാറ തോമസ്, പാലക്കാട് സ്വദേശി ആല്‍ബിന്‍ തോമസ് എന്നിവരെ തിരിച്ചറിഞ്ഞു. ചികിത്സയില്‍ ഉള്ളവര്‍ക്ക് ഏറ്റവും മികച്ച പരിചരണം ഉറപ്പാക്കാന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News