കുസാറ്റ് അപകടം; എന്ത് കൊണ്ട് അപകടം ഉണ്ടായി, അന്വേഷണം പുരോഗമിക്കുന്നു

കുസാറ്റ് അപകടത്തിൽ വിവിധ തലങ്ങളിൽ അന്വേഷണം പുരോഗമിക്കുന്നു. അപകടത്തിൽ പരിക്കേറ്റ്   ഗുരുതരാവസ്ഥയിൽ സ്വകാര്യ ആശുപത്രിയിൽ തുടരുകയായിരുന്ന രണ്ട് പെൺകുട്ടികളുടെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടതിനെ തുടർന്ന്  വെന്റിലേറ്റർ സമയത്തിൽ നിന്നും   മാറ്റി.42 പേരാണ് നിലവിൽ ചികിത്സയിൽ ഉള്ളത്

Also Read: കേന്ദ്രാവിഷ്കൃത പദ്ധതികൾ സംസ്ഥാനത്തിന്റെ ബാധ്യത കൂട്ടുന്നു; മുഖ്യമന്ത്രി

ഉന്നത വിദ്യാഭ്യാസ വകുപ്പ് നിയോഗിച്ച അന്വേഷണ സമിതിയിലെ സാങ്കേതിക വിദഗ്ധരാണ് അപകടം നടന്ന കുസാറ്റ് ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ പരിശോധന നടത്തിയത്. എന്ത് കൊണ്ട് അപകടം ഉണ്ടായി, അപകടത്തിലേക്ക് നയിച്ച സാഹചര്യം, സംഘാടനത്തില്‍ പിഴവുകള്‍ ഉണ്ടായോ, ഓഡിറ്ററിയത്തിന്റെ ഘടന എത്രത്തോളം അപകടത്തിന് കാരണമായി എന്നതടക്കമുള്ള കാര്യങ്ങള്‍ സമിതി പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കും. ഉച്ചക്ക് ശേഷം അടിയന്തിര സിന്‍ഡിക്കേറ്റ് സമിതി യോഗം ചേരും. സിന്‍ഡിക്കേറ്റ് യോഗത്തിന് മുന്‍പായി അംഗങ്ങള്‍ അന്വേഷണ സമിതിയുമായി കൂടി കാഴ്ച നടത്തും.

പൊലീസ് അന്വേഷണവും മജിസ്റ്റീരിയല്‍ തല അന്വേഷണവും ഒപ്പം നടക്കുന്നുണ്ട്. പ്രിയപ്പെട്ട വിദ്യാര്‍ത്ഥികളുടെ വിയോഗത്തില്‍ കുസാറ്റ് ക്യാമ്പസ്സിന്റെ അനുശോചന യോഗവും രാവിലെ നടന്നു.സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് ഹാളില്‍ നടന്ന ചടങ്ങില്‍ നൂറുകണക്കിന് ആളുകളാണ് അനുശോചന യോഗത്തില്‍ പങ്കു ചേരാന്‍ എത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News