കുസാറ്റ് അപകടം: ഉന്നത വിദ്യാഭ്യാസവകുപ്പ് അന്വേഷിക്കും: മന്ത്രി ആര്‍ ബിന്ദു

കുസാറ്റ് ദുരന്തത്തില്‍ മരിച്ച വിദ്യാര്‍ത്ഥികളുടെ മൃതദേഹങ്ങള്‍ ഞായറാഴ്ച രാവിലെ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ഒമ്പതു മണിയോടെ കുസാറ്റ് സ്‌കൂള്‍ ഓഫ് എഞ്ചിനീയറിംഗില്‍ പൊതു ദര്‍ശനത്തിന് വെക്കുമെന്ന് മന്ത്രി ആര്‍ ബിന്ദു. സര്‍വകലാശാലയുടെ സിണ്ടിക്കേറ്റ് സബ് കമ്മറ്റിയുടെ അന്വേഷണം വൈസ് ചാന്‍സലര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ചികിത്സയിലുള്ള വിദ്യാര്‍ത്ഥികളുടെ ചികിത്സാചെലവ് സര്‍വ്വകലാശാല വഹിക്കും.

Also Read :കുസാറ്റ് അപകടം: പരിക്കേറ്റവരുടെ പൂര്‍ണ ചികിത്സാ ചെലവ് സര്‍വകലാശാല വഹിക്കുമെന്ന് മന്ത്രി ആര്‍ ബിന്ദു

ദുരന്തമുണ്ടായ സാഹചര്യം മന്ത്രി പി രാജീവിനൊപ്പം നേരിട്ടെത്തി വിലയിരുത്തി. കളമശ്ശേരി മെഡിക്കല്‍ കോളേജിലെത്തി മരണമടഞ്ഞവരുടെയും പരിക്കേറ്റവരുടെയും ബന്ധുമിത്രാദികളെ സമാശ്വസിപ്പിച്ചു. തുടര്‍ നടപടികളെക്കുറിച്ച് ധാരണയുണ്ടാക്കി.

സര്‍വ്വകലാശാലയില്‍ നവംബര്‍ 24, 25,26 തിയതികളില്‍ സ്‌ക്കൂള്‍ ഓഫ് എന്‍ജിനീയറിങ് വിഭാഗം നടത്തിയ ടെക്‌നിക്കല്‍ ഫെസ്റ്റില്‍ എക്‌സിബിഷന്‍, ടെക്‌നിക്കല്‍ ടോക്‌സ്, എക്‌സ്പേര്‍ട്ട് ലക്‌ചേഴ്‌സ് എന്നിവയാണ് നടന്നത്. സമീപ കോളേജു കളിലെ വിദ്യാര്‍ത്ഥികളും പങ്കെടുക്കുന്നതാണ് പരിപാടി.

Also Read :കുസാറ്റ് അപകടത്തില്‍ മരിച്ച നാലുപേരുടെയും പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും

ബോളിവുഡ് ഗായിക നികിത ഗാന്ധി നേതൃത്വം നല്‍കുന്ന സംഗീതനിശ തുടങ്ങുന്നതിന് മുമ്പുതന്നെ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിച്ചിരുന്നു. വലിയ ഒരു വിഭാഗം വിദ്യാര്‍ത്ഥികളും പൊതുജനങ്ങളും പരിപാടി കാണാന്‍ പുറത്തുമുണ്ടായി. പരിപാടി ആരംഭിക്കാറായപ്പോള്‍ എല്ലാവരും അകത്തേക്ക് കയറുവാന്‍ ശ്രമിച്ചതാണ് ദുരന്ത കാരണമായത്.

മഴ ആരംഭിച്ചതോടെ അകത്തേക്കുണ്ടായ തള്ളിക്കയറ്റത്തില്‍ പടിയില്‍ ഉണ്ടായിരുന്ന വിദ്യാര്‍ഥികള്‍ വീണതിനു മീതെ മറ്റുള്ളവരും വീഴുന്ന ദുരവസ്ഥയുണ്ടായി. ഈ വീഴ്ചയിലാണ് ദുരന്തം സംഭവിച്ചത്.

മരിച്ചവരില്‍ മൂന്നു പേര്‍ കുസാറ്റ് വിദ്യാര്‍ത്ഥികളും ഒരാള്‍ പുറത്തുനിന്നുള്ള ആളുമാണ്. രണ്ടു വിദ്യാര്‍ത്ഥികള്‍ സ്വകാര്യ ആശുപത്രിയില്‍ തീപ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണെന്നും മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News