കുസാറ്റ് ദുരന്തം; പ്രിൻസിപ്പലിനേയും അധ്യാപകരെയും പ്രതിചേർത്ത് പൊലീസ്, ചുമത്തിയത് മനഃപൂർവമല്ലാത്ത നരഹത്യ കുറ്റം

കുസാറ്റ് ദുരന്തത്തിൽ പ്രിൻസിപ്പലിനെയും അധ്യാപകരെയും പ്രതിചേർത്ത് പൊലീസ്. ചുമത്തിയത് മനഃപൂർവമല്ലാത്ത നരഹത്യ കുറ്റം. സംഭവം സംബന്ധിച്ചുള്ള അന്വേഷണ റിപ്പോർട്ട്‌ അന്വേഷണ ഉദ്യോഗസ്ഥർ ഹൈക്കോടതിയിൽ സമർപ്പിച്ചു. ടെക് ഫെസ്റ്റിന്റെ ചുമതലക്കാരായിരുന്നു പ്രതിചേർക്കപ്പെട്ട രണ്ടുപേരും. സ്‌കൂൾ ഓഫ് എഞ്ചിനീയറിങ് പ്രിൻസിപ്പൽ ആയിരുന്ന ദീപക് കുമാർ സാഹു ആണ് കേസിലെ ഒന്നാം പ്രതി. ഗിരീഷ് കുമാരൻ തമ്പി, വിജയ് എന്നിവരാണ് മറ്റു പ്രതികൾ.

ALSO READ: ദില്ലിയിലെ സ്‌കൂളുകള്‍ക്ക് അവധിയില്ല; ഉത്തരവ് പിന്‍വലിച്ചു

നവംബർ 25ന് സ്കൂൾ ഓഫ് എൻജിനീയറിങ്ങിലെ ‘ധിഷ്‌ണ 2023’ ടെക് ഫെസ്റ്റിന്‍റെ സമാപന​ത്തോടനുബന്ധിച്ച്​ കുസാറ്റ് ഓപൺ എയർ ഓഡിറ്റോറിയത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് നാലുപേരാണ് മരണപ്പെട്ടത്. നികിത ഗാന്ധിയുടെ സംഗീതനിശ തുടങ്ങുന്നതിന് മുമ്പാണ് തിക്കുംതിരക്കുമുണ്ടായത്.

ALSO READ: ബംഗ്ലാദേശില്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ച് പ്രതിപക്ഷം; ഭരണത്തുടര്‍ച്ച ഉറപ്പിച്ച് ഷെയ്ക്ക് ഹസീന

അതേസമയം, പരിപാടിക്ക് പൊലീസ് സഹായം തേടിയുള്ള കത്ത് കൈമാറാതിരുന്ന രജിസ്ട്രാറുടെ നടപടി ഉൾപ്പെടെ പരിശോധിക്കാനും സംഭവത്തിൽ പൊലീസ് തീരുമാനിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News