കുസാറ്റ് ചുവന്ന് തന്നെ; യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ആധിപത്യമുറപ്പിച്ച് എസ്എഫ്‌ഐ

ആധിപത്യമുറപ്പിച്ച് കൊച്ചി സര്‍വ്വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പില്‍ വീണ്ടും എസ്എഫ്‌ഐ. റിതിന്‍ ഉദയന്‍ (ചെയര്‍മാന്‍), അഭിഷേക് ഇ ഷാജി (ജനറല്‍ സെക്രട്ടറി), എ അശ്വിന്‍ (ട്രഷറര്‍), റിന്‍ഷാന്‍ (വൈസ് ചെയര്‍പേഴ്‌സണ്‍), ദീക്ഷിത് സരേഷ് ഇയ്യാനി (ജോയിന്റ് സെക്രട്ടറി) എന്നിവരാണ് പ്രധാന പദവികളിലേക്ക് തെരഞ്ഞെടുത്തത്. 143 സീറ്റുകളുള്ള കൗണ്‍സില്‍ അംഗങ്ങളായിരുന്നു വോട്ടര്‍മാര്‍.

READ ALSO:ശബരിമല തീർഥാടകന്റെ വേഷത്തിൽ കഞ്ചാവ് കടത്ത്; പ്രതി വലയിലായി

ആര്‍ട്‌സ്, സ്‌പോര്‍ട്‌സ്, ലിറ്ററേച്ചര്‍ ക്ലബ്, ടെക്‌നിക്കല്‍ അഫയേഴ്സ്, എന്‍വിറോണ്‍മെന്റല്‍ അഫയേഴ്‌സ്, അക്കാഡമിക് അഫയേഴ്‌സ്, സ്റ്റുഡന്റ് വെല്‍ഫെയര്‍, ഓഫീസ് അഫയേഴ്‌സ് സെക്രട്ടറി സ്ഥാനങ്ങളും എസ്എഫ്‌ഐ നേടി. മുന്‍ഗണനാ വോട്ടിങ്ങില്‍ ജോയിന്റ് സെക്രട്ടറി, വൈസ് ചെയര്‍പേഴ്‌സണ്‍ പദവികളില്‍ ഓരോ സീറ്റ് വീതം കെ എസ് യു നേടി.

READ ALSO:ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എത്തുന്നു; വമ്പന്‍ അപ്‌ഡേറ്റുമായി എമ്പുരാന്‍ ടീം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News