നൂതന ആശയങ്ങളുമായി ശ്രദ്ധ നേടി ഉന്നത വിദ്യാഭ്യാസ കോൺക്ലേവ്

CUSAT

വിദ്യാർത്ഥികളുടെ നൂതന ആശയങ്ങൾ‌ അവതരിപ്പിക്കുന്ന ഉന്നത വിദ്യാഭ്യാസ പ്രദർശനം ശ്രദ്ധേയമാകുന്നു. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ നടക്കുന്ന ഉന്നത വിദ്യാഭ്യാസ കോൺക്ലേവിൻറെ ഭാഗമായാണ് വിദ്യാഭ്യാസ പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്. അതീവ സുരക്ഷിതമായ ഇലക്ട്രിക് വാഹനങ്ങൾ മുതൽ മെഡിസിൻ വെൻറിംഗ് മെഷീൻ വരെ വിദ്യാർത്ഥികളുടെ വ്യത്യസ്തവും നൂതനവുമായ കണ്ടുപിടുത്തങ്ങളാണ് പ്രദർശനത്തിലെ മുഖ്യ ആകർഷണം.

ചൊവ്വാ പര്യവേക്ഷണത്തിന് അയക്കാൻ കഴിയുന്ന റോവർ നിർമ്മിച്ച് മേളയിൽ എറ്റവും അധികം ശ്രദ്ധേയാകർഷിച്ചിരിക്കുന്നത് കുസാറ്റിലെ എഞ്ചിനീയറിംഗ് വിഭാഗം വിദ്യാർഥികളാണ് അത് പോലെ തന്നെ. അതീവ സുരക്ഷിതമായ ഇലക്ട്രിക് വാഹനങ്ങളുടെ പ്രദർശനം മറ്റൊരു അദ്ഭുത കാഴ്ചയാണ്. ഈ വാഹനങ്ങൾ നിർമ്മിച്ചിരിക്കുന്നത് തൃശ്ശൂർ ഗവ. എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥികളാണ് പ്രദർശനം കാണാൻ എത്തുന്നവർക്ക് തങ്ങൾ നിർമിച്ച വാഹനത്തിന്റെ പ്രവർത്തനത്തെക്കുറിച്ചും പ്രത്യേകതകളെക്കുറിച്ചും പങ്കുവെച്ച് വിദ്യാർഥികളും ഒപ്പമുണ്ട്.

Also Read: എന്‍സിസി ഗ്രൂപ്പ് ഹെഡ്‌കോട്ടേഴ്‌സിന്റെ ഭാഗമായി വെറ്ററന്‍സ് ദിനം ആചരിച്ചു

ഇത്തരം വ്യത്യസ്തവും അപൂർവ്വവുമായ കണ്ടുപിടിത്തങ്ങളാൽ സമ്പന്നമാണ് കുസാറ്റിലെ വിദ്യാഭ്യാസ പ്രദർശനം. വിദ്യാർത്ഥികൾ നിർമ്മിച്ച മെഡിക്കൽ വെൻറിംഗ് മെഷീൻ, മാലിന്യങ്ങൾ തരം തിരിച്ച് സംസ്കരിക്കുന്നതിനുള്ള ഉപകരണം, പ്രസവ സമയത്ത് സ്ത്രീ ശരീരത്തിൽ നിന്നും നഷ്ടമാകുന്ന രക്തം പുനരുപയോഗിക്കുന്നതിനുള്ള ഉപകരണം, സ്മാർട്ട് ട്രാഫിക് മാനേജ്മെൻറ് സംവിധാനം അങ്ങനെ പോകുന്നു പ്രദർശനത്തിലെ കാഴ്ചകൾ.

Also Read: ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ അത്യാധുനിക മൈക്രോബയോളജി ലാബ്; മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും

വിവിധ സർവ്വകലാശാലകളുടെയും കോളേജുകളുടെയും സ്ഥാപനങ്ങളുടെയും ഉൾപ്പെടെ 33 സ്റ്റാളുകളാണ് ഉന്നത വിദ്യാഭ്യാസ കോൺക്ലേവിൽ പ്രദർശനത്തിനുള്ളത്.

ഉന്നത വിദ്യാഭ്യാസ മേഖലയെ അന്താരാഷ്ട്ര തലത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെ കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ്, കേരള സ്റ്റേറ്റ് ഹയർ എഡ്യുക്കേഷൻ കൗൺസിലുമായി ചേർന്ന് സംഘടിപ്പിക്കുന്ന ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് ജനുവരി 14, 15 തീയതികളിൽ കൊച്ചി കുസാറ്റിൽ സംഘടിപ്പിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News