കുസാറ്റില്‍ പൊതുദര്‍ശനം; പ്രിയ കൂട്ടുകാര്‍ക്ക് കണ്ണീരോടെ വിട

കളമശേരി കുസാറ്റ് സര്‍വകലാശാല കാമ്പസില്‍ ടെക് ഫെസ്റ്റിനിടെയുടെയുണ്ടായ ദുരന്തത്തില്‍ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട വേദനയില്‍ കുസാറ്റ്. മരിച്ച വിദ്യാര്‍ത്ഥികളുടെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി. തുടര്‍ന്ന് മൂന്ന് വിദ്യാര്‍ത്ഥികളുടേയും മൃതദേഹം കുസാറ്റില്‍ പൊതുദര്‍ശനത്തിന് വെച്ചിരിക്കുകയാണ്.

മരിച്ച നാല് പേരില്‍ ക്യാമ്പസിലെ വിദ്യാര്‍ഥികളായ മൂന്ന് പേരുടെ മൃതദേഹമാണ് കുസാറ്റില്‍ പൊതുദര്‍ശനത്തിനെത്തിച്ചത്. സഹപാഠികളും അധ്യാപകരുമടക്കം നിരവധി പേരാണ് വിദ്യാർഥികൾക്ക് അന്ത്യാഞ്ജലി അർപ്പിക്കാനായി കുസാറ്റിലെത്തിയിരിക്കുന്നത്. മന്ത്രിമാരായ പി രാജീവ്, ആർ ബിന്ദു, എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ, തോമസ് ഐസക്, ഹൈബി ഈഡൻ എംപി, എ എ റഹിം എംപി എന്നിവർ ക്യാമ്പസിലെത്തി അന്ത്യാഞ്ജലി അർപ്പിച്ചു.

അതുല്‍ തമ്പി, ആന്‍ റുഫ്ത, സാറാ തോമസ് എന്നിവരുടെ മൃതദേഹമാണ് പോസ്റ്റുമോര്‍ട്ടത്തിന് ശേഷം സഹപാഠികള്‍ക്ക് അന്ത്യാഞ്ജലിയര്‍പ്പിക്കാനായി ക്യാമ്പസിലെത്തിച്ചത്. പൊതുദര്‍ശനത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

പൊതുദർശനത്തിന് ശേഷം വിദ്യാർഥികളുടെ മൃതദേഹം വീടുകളിലേക്ക് കൊണ്ടു പോകും. ആൻ റിഫ്റ്റയുടെ സംസ്കാരം അമ്മ ഇറ്റലിയിൽ നിന്നും തിരിച്ചെത്തിയ ശേഷമാകും നടക്കുക.പൊതുദർശനത്തിന് ശേഷം മൃതദേഹം  പറവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റും. അപകടത്തിൽ മരിച്ച പാലക്കാട് സ്വദേശി ആൽവിന്റെ മൃതദേഹം പാലക്കാട്ടേക്ക് കൊണ്ടുപോയി.

Also Read : ഇലക്ട്രീഷ്യനായ ആല്‍വിന്‍ ഇന്നലെ എറണാകുളത്തെത്തിയത് സുഹൃത്തിനെ കാണാന്‍; പരിപാടി നടക്കുന്നതറിഞ്ഞ് കുസാറ്റിലേക്ക് പോയി; ഒടുവില്‍ കണ്ണീരോടെ വിടവാങ്ങല്‍

അതേസമയം അപ്രതീക്ഷിതമായി പുറത്തുനിന്നുള്ളവർ ഉള്ളിലേക്ക് കയറിയതാകാം അപകടകാരണമെന്ന് കുസാറ്റ് സ്റ്റുഡന്റസ് വെൽഫെയർ ഡയറക്ടർ ബേബി മാധ്യമങ്ങളോട് പറഞ്ഞു. 2000 ത്തോളം ആളുകളെ ഉൾക്കൊള്ളിക്കാനാകും എന്ന് പ്രതീക്ഷയുണ്ടായിരുന്നു.

എന്നാൽ മറ്റു ഡിപ്പാർട്ട്മെന്റുകളിൽ നിന്നുള്ള വിദ്യാർത്ഥികളും പുറത്തുനിന്നുള്ളവരും തള്ളിക്കയറിയത് വലിയ തിരക്കിന് കാരണമായി. മഴ പെയ്തതിനാൽ പെട്ടെന്ന് എല്ലാവരും ഓഡിറ്റോറിയത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

ALSO READ: കുസാറ്റ് അപകടം; അനുശോചനം രേഖപ്പെടുത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

എല്ലാവർഷവും ക്യാമ്പസ്സിൽ ഇത്തരം പരിപാടികൾ നടക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. പരിപാടികളുടെയല്ലാം പൂർണ്ണമായ നിയന്ത്രണം കുട്ടികളാണ് ഏറ്റെടുക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News