കുസാറ്റ് ടെക് ഫെസ്റ്റ് അപകടം; മരിച്ച നാലുപേരെയും തിരിച്ചറിഞ്ഞു

കളമശേരി കുസാറ്റ് സര്‍വകലാശാല കാമ്പസില്‍ ടെക് ഫെസ്റ്റിനിടെയുടെയുണ്ടായ ദുരന്തത്തില്‍ മരിച്ച നാല് വിദ്യാര്‍ത്ഥികളെയും തിരിച്ചറിഞ്ഞു. കുസാറ്റ് സിവില്‍ എന്‍ജിനിയറിങ് രണ്ടാം വര്‍ഷ വിദ്യാര്‍ഥി അതുല്‍തമ്പി, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ രണ്ടാം വര്‍ഷ വിദ്യാര്‍ഥിനി ആന്‍ റുഫ്ത, ഇലക്ട്രോണിക്സ് രണ്ടാം വര്‍ഷ വിദ്യാര്‍ഥിനി സാറ തോമസ്, പാലക്കാട് സ്വദേശി ആൽബിൻ ജോസഫ് എന്നിവരാണ് മരിച്ചത്.

Also Read : കുസാറ്റ് ഫെസ്റ്റ് അപകടം; കളമശേരി മെഡിക്കല്‍ കോളേജില്‍ മെഡിക്കല്‍ ബോര്‍ഡ് ചേരും

കൂത്താട്ടുകുളം കിഴകൊമ്പ് കൊച്ചു പാറയില്‍ തമ്പിയുടെ മകനാണ് അതുല്‍ തമ്പി (24). ആന്‍ റുഫ്ത പറവൂര്‍ സ്വദേശിനിയും സാറ തോമസ് കോഴിക്കോട് താമരശേരി സ്വദേശിനിയുമാണ്. താമരശേരി കോരങ്ങാട് താമസിക്കുന്ന വയലപ്പള്ളിൽ തോമസ്, കൊച്ചുറാണി ദമ്പതികളുടെ മകളാണ് സാറാ തോമസ്. ഗോതുരുത്ത് കുറുമ്പത്തുരുത്ത് കോണത്ത് ചവിട്ടുനാടക കലാകാരനായ റോയ് ജോര്‍ജുകുട്ടി- സിന്ധു നമ്പതികളുടെ മകളാണ് ആന്‍ റുഫ്ത റോയ് (20). ആൽബിൻ ജോസഫ് വിദ്യാര്‍ഥിയല്ല എന്നാണ് പുറത്തുവരുന്ന സൂചന.

കളമശേരി കുസാറ്റില്‍ ഗാനസന്ധ്യക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് വിദ്യാര്‍ഥികള്‍ മരിച്ചത്. 40ല്‍ അധികം വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. ശനി വൈകിട്ട് ഏഴോടെയായിരുന്നു ദുരന്തം. എന്‍ജിനിയറിങ് ഡിപ്പാര്‍ട്മെന്റിന്റെ ടെക്ഫെസ്റ്റിന്റെ ഭാഗമായാണ് ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ ഗാനസന്ധ്യ സംഘടിപ്പിച്ചത്.

Also Read :‘നാടിനെയാകെ ഞെട്ടിക്കുന്ന ദുരന്തമാണ് കുസാറ്റില്‍ സംഭവിച്ചിരിക്കുന്നത്’; മുഖ്യമന്ത്രി

കളമശേരി മെഡിക്കല്‍ കോളേജില്‍ അല്‍പസമയത്തിനകം മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നിലവില്‍ 31 പേര്‍ കളമശേരി മെഡിക്കല്‍ കോളേജ് വാര്‍ഡിലും 2 പേര്‍ ഐസിയുവിലും ഒരാള്‍ അത്യാഹിത വിഭാഗത്തിലുമുണ്ട്. 18 പേര്‍ കിന്‍ഡര്‍ ആശുപത്രിയിലും 2 പേര്‍ ആസ്റ്റര്‍ മെഡിസിറ്റിയിലുമാണുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News