കുസാറ്റ് ദുരന്തം; ഉത്തരവാദി സ്‌കൂള്‍ ഓഫ് എഞ്ചിനീയറിംഗ് വിഭാഗത്തിലെ മുന്‍ പ്രിന്‍സിപ്പള്‍; സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കുസാറ്റ് ദുരന്തത്തിന് ഉത്തരവാദി, ടെക് ഫെസ്റ്റിന്റെ സംഘാടക സമിതിയ്ക്ക് നേതൃത്വം നല്‍കിയ സ്‌കൂള്‍ ഓഫ് എഞ്ചിനീയറിംഗ് വിഭാഗത്തിലെ മുന്‍ പ്രിന്‍സിപ്പലാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പറഞ്ഞു.പരിപാടിയുടെ ഉത്തരവാദിത്വം പൂര്‍ണ്ണമായും കുട്ടികളെ ഏല്‍പ്പിച്ചതാണ് ദുരന്തത്തിന് കാരണമായതെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. കുസാറ്റ് ദുരന്തത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കവെയാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്.

Also Read: പാര്‍ലമെന്റില്‍ കെ റെയില്‍ വിഷയം ഉന്നയിച്ച് ജോണ്‍ ബ്രിട്ടാസ് എംപി

എന്നാല്‍ പ്രിന്‍സിപ്പലിന് പുറമെ രജിസ്ട്രാറും വൈസ് ചാന്‍സലറും ദുരന്തത്തിന് ഉത്തരവാദികളാണെന്ന് ഹര്‍ജിക്കാരനായ കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ വാദിച്ചു.സംഭവിച്ചത് സംവിധാനങ്ങളുടെ പരാജയമാണെന്നായിരുന്നു ഹൈക്കോടതിയുടെ വാക്കാലുള്ള പരാമര്‍ശം. പരിപാടിയെക്കുറിച്ചുള്ള വിവരങ്ങള്‍ വ്യക്തമാക്കി സര്‍വ്വകലാശാലാ രജിസ്ട്രാര്‍ക്ക് കത്ത് നല്‍കിയിരുന്നതായി മുന്‍ പ്രിന്‍സിപ്പല്‍ ദീപക് കുമാര്‍ സാഹു നേരത്തെ കോടതിയെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ എന്താണ് സംഭവിച്ചതെന്ന് വ്യക്തമാക്കി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ രജിസ്ട്രാര്‍ക്കും കോടതി നിര്‍ദേശം നല്‍കി. തുടര്‍ന്ന്, ഹര്‍ജി കോടതി പിന്നീട് പരിഗണിക്കാന്‍ മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News