കുസാറ്റിൽ തിക്കിലും തിരക്കിലും പെട്ട് നാലുപേർ മരിച്ച സംഭവത്തിൽ സിൻഡിക്കേറ്റ് യോഗം കൂടി. അപകടത്തിന്റെ എല്ലാ വശങ്ങളും ചർച്ച ചെയ്തുവെന്ന് കുസാറ്റ് വി സി പി.ജി.ശങ്കരൻ അറിയിച്ചു. സിൻഡിക്കേറ്റ് യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. സിൻഡിക്കേറ്റ് മൂന്നംഗ സമിതിയെ അന്വേഷണത്തിന് ചുമതലപ്പെടുത്തിയിരുന്നു എന്നും മൂന്ന് തലത്തിൽ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ALSO READ: കുസാറ്റ് അപകടം: ഐസിയുവിലുള്ളവരുടെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതി; മന്ത്രി വീണാ ജോര്‍ജ്
അപകടത്തിന് ശേഷം സ്ക്കൂൾ ഓഫ് എഞ്ചിനീയറിംഗ് പ്രിൻസിപ്പലിനെ തൽ സ്ഥാനത്ത് നിന്ന് മാറ്റി. അപകടത്തിൽ പരുക്കേറ്റവരുടെ ചികിത്സാച്ചെലവ് സർവകലാശാല വഹിക്കും. സർക്കാർ നിർദ്ദേശങ്ങൾക്കനുസരിച്ച് ആൾക്കൂട്ട അപകടങ്ങൾ ഒഴിവാക്കുന്നതിനായി പുതുക്കിയ മാർഗ്ഗനിർദേശങ്ങൾ തയ്യാറാക്കി നടപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ALSO READ: ആൾക്കൂട്ട പരിപാടികൾ: മാർഗരേഖ പുതുക്കും
ശനിയാഴ്ച രാത്രിയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. ടെക് ഫെസ്റ്റിനിടയിൽ തിക്കും തിരക്കുമുണ്ടായി നിരവധിപേർ അപകടത്തിൽ പെട്ടിരുന്നു. മൂന്ന് വിദ്യാർത്ഥികളും പുറത്തുനിന്നു വന്ന ഒരാളുമാണ് മരണപ്പെട്ടത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here