കോഴിക്കോട് കൊയിലാണ്ടിയിൽ സിപിഐഎം ലോക്കൽ സെക്രട്ടറി കൊലചെയ്യപ്പെട്ട സംഭവത്തിൽ പ്രതിക്കായി പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നൽകി. ഇന്ന് ഉച്ചക്ക് ശേഷമാണ് കസ്റ്റഡി അപേക്ഷ നൽകിയത്. കൊയിലാണ്ടി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് അപേക്ഷ സമർപ്പിച്ചത്. അഞ്ചു ദിവസത്തെക്കാണ് പൊലീസ് കസ്റ്റഡി അപേക്ഷ കൊടുത്തത്.
കസ്റ്റഡിയിൽ ലഭിച്ചാൽ കൊലപാതകം നടന്ന ക്ഷേത്രത്തിൽ പ്രതിയെ എത്തിച്ച് തെളിവെടുക്കും. ഏഴ് വർഷത്തോളമായ് പിവി സത്യനാഥനോടുള്ള വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രതി അഭിലാഷ് പൊലീസിന് നൽകിയ മൊഴിയിരുന്നത്. കൊലപാതകത്തിന് ക്ഷേത്ര പരിസരം തെരഞ്ഞെടുക്കാൻ ഉണ്ടായ കാരണം പൊലീസ് അന്വേഷിച്ചുവരികയാണ്. മറ്റാരെങ്കിലും കൊലപാതകത്തിന് സഹായിച്ചോ എന്നതടക്കമുള്ള കാര്യങ്ങളും പൊലീസ് അന്വേഷിക്കുന്നുണ്ട്.
Also Read: ലോക്സഭ തെരഞ്ഞെടുപ്പ്; സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സി പി ഐ എം
ഒരു നാടിനെയാകെ ദുഖത്തിലാഴ്ത്തിയ സംഭവമായിരുന്ന സത്യനാഥിൻ്റെ കൊലപാതകം. സത്യനാഥൻ്റ ശരീരത്തിൽ 6 മുറിവുകൾ ഉണ്ടായിരുന്നു. കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണത്തിനിടയാക്കിയത്. കോഴിക്കോട് റൂറൽ എസ്പി യുടെ നേതൃത്വത്തിലുള്ള പതിനാലംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. കൊയിലാണ്ടി സി ഐ മെൽബിൻ ജോസിനാണ് അന്വേഷണ ചുമതല. പേരാമ്പ്ര, താമരശ്ശേരി ഡി വൈ എസ് പി മാരും 14 അംഗ സംഘത്തിലുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here