കോഴിക്കോട് പേരാമ്പ്രയിലെ അനുവിന്റെ കൊലപാതകത്തിൽ പ്രതി മുജീബ് റഹ്മാനായി അന്വേഷണ സംഘം ഇന്ന് കസ്റ്റഡി അപേക്ഷ സമർപ്പിക്കും. പ്രതിയെ അഞ്ചു ദിവസം കസ്റ്റഡിയിൽ വാങ്ങാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. പ്രതി ബൈക്ക് മോഷ്ടിച്ച മട്ടന്നൂരിലും കൃത്യം നടത്തിയ അല്ലിയോറതാഴെയിലും എത്തിച്ച് തെളിവെടുപ്പ് പൂർത്തിയാക്കേണ്ടതുണ്ട്.
Also read:പൗരത്വ നിയമ ഭേദഗതിക്കെതിരായ ഹർജികൾ സുപ്രിംകോടതി ഇന്ന് പരിഗണിക്കും
മോഷ്ടിച്ച ബൈക്കുമായി 11-ാം തീയതി കൊണ്ടോട്ടിയിലെ താമസസ്ഥലത്തേക്ക് പോകുമ്പോഴാണ് പ്രതി പേരാമ്പ്ര വാളൂരിന് സമീപസ്ഥലത്ത് നിന്നും കൊല്ലപ്പെട്ട അനുവിനെ കാണുന്നത്. അനുവിന് പോകേണ്ട സ്റ്റോപ്പിലേക്ക് ലിഫ്റ്റ് നല്‍കാമെന്ന് പ്രതി വാഗ്ദാനം നല്‍കി. അസുഖബാധിതനായ ഭര്‍ത്താവിനെ ആശുപത്രിയില്‍ കൊണ്ടുപോകേണ്ടതിന്റെ തിടുക്കത്തിലായിരുന്ന യുവതി അപരിചിതനായ പ്രതിക്കൊപ്പം ബൈക്കില്‍ കയറുകയായിരുന്നു.
Also read:ഇതിഹാസ ജീവിതത്തിന്റെ ഓര്‍മ്മയില്‍ കേരളം; ഇഎംഎസ് ദിനം
യാത്ര തുടരുന്നതിനിടെ മൂത്രമൊഴിക്കാന്‍ എന്ന വ്യാജേന പ്രതി ബൈക്ക് നിര്‍ത്തി. വിജനമായ സ്ഥലമെത്തിയെന്ന് മനസ്സിലാക്കിയ പ്രതി സമീപത്തെ തോടിനരികിലേക്ക് യുവതിയെ ബലമായി പിടിച്ചുകൊണ്ടുവന്ന് ആഭരണങ്ങള്‍ അഴിച്ചെടുക്കാന്‍ ശ്രമിച്ചു. എതിര്‍ത്ത യുവതിയുടെ തല തോട്ടില്‍ ചവിട്ടിത്താഴ്ത്തി. മുഴുവന്‍ ആഭരണങ്ങളും അഴിച്ചെടുത്തശേഷം പ്രതി അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here