വയനാട്ടിലെ മാവോയിസ്റ്റുകളുടെ പോലീസ് കസ്റ്റഡി ഇന്ന് അവസാനിക്കും

പേരിയ ചപ്പാരത്ത് ഏറ്റുമുട്ടലിനിടെ പിടിയിലായ മാവോയിസ്റ്റുകളുടെ പോലീസ് കസ്റ്റഡി ഇന്ന് അവസാനിക്കും. ഉച്ചയോടെ ചന്ദ്രുവിനെയും ഉണ്ണിമായയേയും പോലീസ് കോടതിയിൽ ഹാജരാക്കും. ഏറ്റുമുട്ടൽ നടന്ന അതേ സ്ഥലച്ചുവച്ചു തന്നെ ഇരുവരും അറസ്റ്റിലായതിനാൽ, പ്രത്യേകം തെളിവെടുപ്പ് വേണ്ട എന്ന നിലപാടിലാണ് അന്വേഷണസംഘം.

Also Read; കമ്മ്യൂണിസ്റ്റാണെന്ന കാരണത്താല്‍ തടഞ്ഞുവച്ചിരുന്ന ഐഎഎസ് റിസള്‍ട്ട് പ്രസിദ്ധീകരിച്ചത് നെഹ്റു ഇടപെട്ട്; വെങ്കിട്ടരമണനെ ഓര്‍മ്മിച്ച് കുറിപ്പ്

ഉപഭവൻ റിസോർട്ടിലെ ഏറ്റുമുട്ടലിൽ ചന്തു പങ്കെടുത്തിരുന്നതായി പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. മറ്റ്‌ സംസ്ഥാനങ്ങളിലെ അന്വേഷണ ഏജൻസികളും, എൻഐഎ, ഐബി തുടങ്ങിയ ദേശീയ അന്വേഷണ സംഘങ്ങളും ചന്ദ്രുവിനെയും ഉണ്ണിമായയേയും ചോദ്യം ചെയ്തിരുന്നു. നവംബർ 7ന് രാത്രിയാണ് പെരിയ ചപ്പാരത്ത് മാവോയിസ്റ്റ് തണ്ടർബോൾട്ട് ഏറ്റുമുട്ടൽ ഉണ്ടായത്.

Also Read; അംഗനവാടി കെട്ടിടം പൊളിച്ചു മാറ്റുന്നതിന്റെ മറവില്‍ മണ്ണ് കടത്തല്‍; പ്രാദേശിക കോണ്‍ഗ്രസ് നേതാവടക്കം 4 പേര്‍ പ്രതികള്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News