നഗരൂരിലെ യൂത്ത് കോൺഗ്രസ് ആക്രമണം; മുഖ്യ പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും

തിരുവനന്തപുരം നഗരൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഡിവൈഎഫ്ഐ പ്രവർത്തകരെ ആക്രമിച്ച സംഭവത്തിൽ മുഖ്യപ്രതികളുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. യൂത്ത് കോൺഗ്രസ് ആറ്റിങ്ങൽ മണ്ഡലം പ്രസിഡണ്ട് സുഹൈൽ, കെഎസ്‌യു തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡൻറ് സഹിൽ, നസീബ് ഷാ എന്നിവരുടെ കസ്റ്റഡി കാലാവധിയാണ് ഇന്ന് അവസാനിക്കുക.

ALSO READ: സംസ്ഥാനത്ത് മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്; നാല് ജില്ലകളിൽ യെല്ലോ അലർട്

ഇന്ന് കോടതിയിൽ ഹാജരാക്കുന്ന മൂന്നുപേരെയും വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെട്ടേക്കും. ചോദ്യം ചെയ്യാനാണ് പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെടുന്നത്. യൂത്ത് കോൺഗ്രസ് അക്രമത്തിൽ 8 പ്രവർത്തകർക്കാണ് പരിക്കേറ്റത്. തലയ്ക്കും ആന്തരികാവയവങ്ങൾക്കും ഗുരുതരമായി പരിക്കേറ്റ ഡിവൈഎഫ്ഐ പ്രവർത്തകൻ അഫ്സലിൻ്റെ ആരോഗ്യ നിലയിൽ പുരോഗതി കൈവന്നു.

ALSO READ: തുടർച്ചയായുള്ള ഭീകരാക്രമണങ്ങൾ; ജമ്മു കശ്മീരിൽ സൈനീക വിന്യാസം ശക്തമാക്കി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News