പാർലമെന്റ് ആക്രമണം; മുഖ്യ സൂത്രധാരൻ ലളിത് ഝായുടെ കസ്റ്റഡി കാലാവധി അടുത്ത മാസം 5 വരെ

പാർലമെൻ്റ് ആക്രമണത്തിലെ മുഖ്യ സൂത്രധാരൻ ലളിത് ഝായുടെ കസ്റ്റഡി കാലാവധി അടുത്ത മാസം 5 വരെ പട്യാല ഹൗസ് കോടതി നീട്ടി. അതിനിടെ കേസിലെ നീലം ആസാദിൻ്റെ മാതാപിതാകൾക്ക് എഫ്ഐആർ പകർപ്പ് നൽകണമെന്ന കോടതി ഉത്തരവിനെതിരെ ദില്ലി പോലീസ് ഹൈക്കോടതിയെ സമീപിച്ചു. എഫ്ഐആറിൻ്റെ പകർപ്പ് നൽകാൻ വിചാരണ കോടതി ആണ് ഉത്തരവിട്ടത്.

Also Read; തമിഴ്നാട്ടിൽ ഭാര്യയും കാമുകനും ചേര്‍ന്ന് മകനെ വിറ്റു; പരാതിയുമായി ഭർത്താവ്

എന്നാൽ എഫ്ഐആർ പകർപ്പ് നൽകുന്നത് കേസ് അന്വേഷണത്തെ ബാധിക്കുമെന്നാണ് ദില്ലി പോലീസ് നിലപാട്. കേസിൽ അറസ്റ്റിലായ പ്രതികളുടെ സാമ്പത്തിക ഇടപാടുകൾ കണ്ടെത്തുന്നതിനായുള്ള അന്വേഷണം പുരോഗമിക്കുകയാണ്. പ്രതികൾ തമ്മിൽ നടത്തിയ ആശയവിനിമയം വീണ്ടെടുക്കാനുള്ള ശ്രമവും ഊർജിതമാക്കിയിട്ടുണ്ട്. പാർലമെൻ്റിലെ സുരക്ഷാവീഴ്ച സംബന്ധിച്ച് സഭയിൽ ഉണ്ടായ പ്രതിപക്ഷ പ്രതിഷേധത്തിന് കാരണം കോൺഗ്രസാണെന്ന ആരോപണവുമായി കേന്ദ്ര സർക്കാർ രംഗത്തെത്തി.

Also Read; തമിഴ്‌നാട്ടിലെ പ്രളയം: കുടിവെള്ള വിതരണം പുനസ്ഥാപിക്കാൻ കേരള വാട്ടര്‍ അതോറിറ്റിയുടെ ഉദ്യോഗസ്ഥ സംഘം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News