കല്ലമ്പലം കൊലപാതകം; പ്രതികൾക്കായുള്ള കസ്റ്റഡി അപേക്ഷ ഇന്ന് നൽകും

നാടിനെ നടുക്കിയ കല്ലമ്പലം കൊലപാതകത്തിൽ പ്രതികൾക്കായുള്ള കസ്റ്റഡി അപേക്ഷ ഇന്ന് നൽകും. കൊല്ലപ്പെട്ട രാജുവിന്റെ കുടുംബാംഗങ്ങളുടെ വിശദമായ മൊഴി ഇന്ന് രേഖപ്പെടുത്തും. പ്രതികളെ സ്ഥലത്തെത്തിച്ചുള്ള തെളിവെടുപ്പ് ഇന്നുണ്ടാകില്ല.

ALSO READ: ഏകീകൃത സിവിൽ കോഡിനെക്കുറിച്ച് പറയുന്നത് ജനങ്ങളെ ഭിന്നിപ്പിക്കാൻ; എം.വി ഗോവിന്ദൻമാസ്റ്റർ

മകളുടെ വിവാഹദിനത്തില്‍ കൊല്ലപ്പെട്ട പിതാവ് രാജന്റെ മൃതദേഹം ഇന്നലെ സംസ്കരിച്ചിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം വീട്ടിലെത്തിച്ചാണ് സംസ്‌കരിച്ചത്. പുലര്‍ച്ചെ അതിക്രമിച്ചെത്തിയ യുവാക്കള്‍ രാജനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു.

ALSO READ: ‘പുതുതലമുറ ആരെ പിന്തുടരുന്നു എന്ന് മനസിലാക്കാൻ സാധിക്കുന്നില്ല’; ‘തൊപ്പി’ക്കെതിരെ പാളയം ഇമാം

അത്യന്തം വൈകാരികമായ മുഹൂര്‍ത്തങ്ങള്‍ക്കാണ് തിരുവനന്തപുരം വടശ്ശേരി കോണത്ത് ശ്രീലക്ഷ്മി എന്ന വീട് സാക്ഷ്യം വഹിച്ചത്. അക്രമി സംഘത്തിന്റെ കൊടും ക്രൂരതയ്ക്ക് ഇരയായ രാജുവിന്റെ മൃതദേഹം വീട്ടുമുറ്റത്തെ കല്യാണ പന്തലില്‍ എത്തിച്ചത് കാഴ്ചക്കാരെയും ഈറനണിയിച്ചു.

ALSO READ: ശോഭയെ തള്ളാൻ വി.മുരളീധരൻ; ആറ്റിങ്ങലിൽ ബിജെപിക്ക് തലവേദന

മകളുടെ വിവാഹം നടക്കാനിരിക്കെ അതേ പന്തലില്‍ വച്ചാണ് രാജു കൊല്ലപ്പെടുന്നത്. വിവാഹത്തിന് മുന്നോടിയായി വീട്ടില്‍ റിസപ്ഷന്‍ നടന്നിരുന്നു. 11.30ഓടെ പരിപാടികളൊക്കെ കഴിഞ്ഞ് ബന്ധുക്കള്‍ വീട്ടില്‍ നിന്ന് പോവുകയും ചെയ്തിരുന്നു. 12.30ഓടെ കല്യാണവീട്ടില്‍ നിന്ന് കരച്ചിലും ബഹളവും കേട്ടാണ് ബന്ധുക്കള്‍ ഓടിയെത്തിയത്. പ്രതി ജിഷ്ണുവും സംഘവും കുളിമുറിയുടെ ഭിത്തിയില്‍ ചേര്‍ത്തുനിര്‍ത്തി രാജുവിനെ മര്‍ദിക്കുന്നതാണ് ബന്ധുക്കള്‍ കാണുന്നത്. പിടിച്ചുമാറ്റാന്‍ വന്ന പെണ്‍കുട്ടിയെയും അമ്മയെയും നാലുപേരും മര്‍ദിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News