ദില്ലി വിമാനത്താവളത്തില്‍ പിടിച്ച 1289 മദ്യക്കുപ്പികളും 51 കിലോഗ്രാം മയക്കുമരുന്നും നശിപ്പിച്ചു

ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പിടിച്ച മദ്യക്കുപ്പികളും മയക്കുമരുന്നും നശിപ്പിച്ചു. 1289 മദ്യക്കുപ്പികളും 51 കിലോഗ്രാം മയക്കുമരുന്നുമാണ് കസ്റ്റംസ് നശിപ്പിച്ചത്.

Also Read- ചിരിപകരാന്‍ ഇനിയില്ല; നാടിന്റെ പ്രിയങ്കരിയായ ‘പുഞ്ചിരി അമ്മച്ചി’ ഓര്‍മയായി

2020 ഏപ്രില്‍ മുതല്‍ 2022 ഡിസംബര്‍ വരെയുള്ള കാലയളവില്‍ യാത്രക്കാരില്‍ നിന്ന് നഷ്ടപ്പെട്ടതോ വിവിധ കാരണങ്ങളാല്‍ പിടികൂടിയതോ ആയ മദ്യക്കുപ്പികളാണ് നശിപ്പിച്ചത്. വിവിധ ബ്രാന്‍ഡുകളുടെ മദ്യക്കുപ്പികള്‍ നശിപ്പിച്ചവയില്‍ ഉള്‍പ്പെടുന്നുണ്ട്. മയക്കുമരുന്നുകളുടെ കൂട്ടത്തില്‍ 41 കിലോഗ്രാം ഫെറോയിനും ഒന്‍പത് കിലോഗ്രാം കൊക്കേയ്നും അടങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

Also Read- രാംചരണ്‍-ഉപാസന ദമ്പതികള്‍ക്ക് പെണ്‍കുഞ്ഞ്

മേയ് മാസത്തില്‍ സമാനമായ രീതിയില്‍ ദില്ലി വിമാനത്താവളത്തില്‍ നിന്ന് 57.30 ലക്ഷം രൂപ വിലമതിക്കുന്ന മരുന്നുകള്‍ സി.ഐ.എസ്.എഫ് പിടിച്ചെടുത്തിരുന്നു. ഗള്‍ഫ് എയര്‍ വിമാനത്തില്‍ ബഹ്റൈനിലേക്ക് യാത്ര ചെയ്യാനിരുന്ന വക്കീല്‍ അഹമ്മദില്‍ നിന്നുമാണ് മരുന്നുകള്‍ പിടിച്ചെടുത്തത്. ഇദ്ദേഹത്തിന്റെ സംശയാസ്പദമായ രീതിയിലുള്ള പെരുമാറ്റം ശ്രദ്ധയില്‍പ്പെട്ട ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലായിരുന്നു മരുന്നുകള്‍ കണ്ടെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News