തിരുവനന്തപുരം വിമാനത്താവളത്തില്‍ വാഹനമിടിച്ച് കസ്റ്റംസ് ജീവനക്കാരിക്ക് പരുക്ക്

തിരുവനന്തപുരം വിമാനത്താവളത്തില്‍ വാഹനമിടിച്ച് കസ്റ്റംസ് ജീവനക്കാരിക്ക് പരുക്ക്. തിരുവനന്തപുരം സ്വദേശിനി സുഗന്ധിക്കാണ് പരുക്കേറ്റത്. പാര്‍ക്ക് ചെയ്തിരുന്ന വാഹനം മൂന്നോട്ട് എടുക്കവെ അമിതവേഗത്തില്‍ വന്നിടിക്കുകയായിരുന്നു. ഇന്നലെ വൈകിട്ടോടെയാണ് സംഭവം. ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Also Read: മന്ത്രി എകെ ശശീന്ദ്രനെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി; ആരോഗ്യനില തൃപ്തികരം

വാഹനം സുഗന്ധിയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. പിന്നീട് ഡിവൈഡറില്‍ ഇടിച്ചാണ് വാഹനം നിന്നത്. ഗുരുതരമായി പരുക്കേറ്റ സുഗന്ധിയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇപ്പോള്‍ തിവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. അപടത്തിന് കാരണമായ കാര്‍ വലിയതുറ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കിളിമാനൂര്‍ സ്വദേശിയാണ് വാഹനം ഓടിച്ചിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News