സുജിത്ത് ദാസിനെതിരായ സ്വർണക്കടത്ത് ആരോപണത്തിൽ അന്വേഷണം പ്രഖ്യാപിച്ച് കസ്റ്റംസ്

മലപ്പുറം എസ്.പിയായിരുന്നപ്പോൾ സുജിത്ത് ദാസിന്‍റെ നേതൃത്വത്തിൽ നടത്തിയ സ്വർണവേട്ടകളിൽ അന്വേഷണം പ്രഖ്യാപിച്ച് കസ്റ്റംസ്. കൊച്ചിയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. കരിപ്പൂർ കേന്ദ്രീകരിച്ച് പൊലീസ് പിടികൂടിയ കള്ളക്കടത്ത് കേസുകൾ പരിശോധിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു.

കസ്റ്റംസ് പ്രിവൻ്റീവ് കൊച്ചിയിൽ യോഗം ചേർന്നു. മലപ്പുറം എസ് പി യായിരുന്ന സുജിത് ദാസിനെതിരായ ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് അന്വേഷണം. കസ്റ്റംസ് പ്രിവൻ്റീവ് കമ്മീഷണർ പത്മാവതിക്കാണ് അന്വേഷണ ചുമതല. മലപ്പുറം എസ് പിയായിരിക്കെ സുജിത് ദാസ് സ്വർണ്ണക്കടത്ത് സംഘവുമായി ഒത്തുകളിച്ചു എന്നായിരുന്നു ആരോപണം. സുജിത് ദാസ് കസ്റ്റംസ് ഉദ്യോഗസ്ഥനായിരുന്ന കാലയളവിൽ നടത്തിയ ഇടപാടുകളും അന്വേഷണ പരിധിയിൽ വരും

Also Read: ഇനി മലയാളത്തിൽ പഠിച്ചും ഡോക്ടറാകാം; പ്രാദേശിക ഭാഷകളിൽ എംബിബിഎസ്‌ പഠിക്കാനുള്ള അംഗീകാരം നൽകി കേന്ദ്രം

അതേസമയം, എഡിജിപി എം ആർ അജിത് കുമാറിനെയും ചില പൊലീസ് ഉദ്യോഗസ്ഥരെയും പരാമർശിച്ച് ഉന്നയിക്കപ്പെട്ട വിഷയങ്ങൾ അന്വേഷിക്കാൻ ഉന്നതതലസംഘം രൂപീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകി.

ഷെയ്ക് ദർവേഷ് സാഹിബ് (എസ്പിസി) ജി. സ്പർജൻ കുമാർ (ഐജിപി, സൗത്ത് സോൺ & സിപി, തിരുവനന്തപുരം സിറ്റി), തോംസൺ ജോസ് (ഡിഐജി, തൃശൂർ റേഞ്ച്), എസ്. മധുസൂദനൻ (എസ്പി, ക്രൈംബ്രാഞ്ച്, തിരുവനന്തപുരം), എ ഷാനവാസ് (എസ്‌പി, എസ്എസ്‌ബി ഇൻ്റലിജൻസ്, തിരുവനന്തപുരം) എന്നിവരടങ്ങുന്ന സംഘമാണ് രൂപീകരിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News