‘നിനക്ക് കരാട്ട അറിയില്ലേട’ ആര്‍ഡിഎക്‌സിലെ ഫൈറ്റ് സീന്‍ പുനഃസൃഷ്ടിച്ച് വൈറലായി കസ്റ്റംസ് ഉദ്യോഗസ്ഥന്‍

ആക്ഷന്‍ രംഗങ്ങള്‍ കൊണ്ട് പ്രേക്ഷകരെ ത്രില്ലടിപ്പിച്ച ആര്‍ ഡി എക്‌സ് സിനിമ 100 കോടിയും കടന്ന് നെറ്റഫ്‌ലികസിലും തരംഗമാകമാവുകയാണ്. യൂത്തന്‍മാരുടെ പ്രിയതാരങ്ങളായ ഷെയ്ന്‍ നിഗവും ആന്റണി പെപ്പയും നീരജ് മാധവും പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രം സംവിധാനം ചെയ്തത് നഹാസ് ഹിദായത്ത് ആണ്. ചിത്രത്തെ ഇരു കൈയ്യും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്.

Also Read: റിപ്പോ നിരക്ക് ഇത്തവണയും മാറ്റമില്ല; 5 അഞ്ചാം തവണയും 6.5ശതമാനത്തില്‍ നിലനിര്‍ത്തി

ചിത്രത്തിന്റെ തുടക്കത്തിലെ ആന്റണി വര്‍ഗീസിന്റെ ഫൈറ്റിന് നിരവധി ആരാധകരാണുള്ളത്. തന്റെ വീട്ടില്‍ കയറി അച്ഛനെയും അമ്മയെയും ഭാര്യയെയും കുഞ്ഞിനെയും ആക്രമിക്കാനെത്തിയ വില്ലന്മാര്‍ക്കെതിരെ ഒറ്റയ്ക്ക് പൊരുതി നില്‍ക്കുന്ന ആന്റണി വര്‍ഗീസിന്റെ ആക്ഷന്‍ തിയറ്ററില്‍ പ്രേക്ഷകര്‍ വന്‍ കൈയ്യടിയോടെയാണ് സ്വീകരിച്ചത്. ‘നിനക്ക് കരാട്ട അറിയില്ലേട’ എന്നു തുടങ്ങുന്ന ഡയലോഗും ഈ സീനില്‍ കാണാറുണ്ട്.

ഇപ്പോളിതാ ആ രംഗം പുന:സൃഷ്ടിച്ച് വൈറലായിരിക്കുകയാണ് ഒരു കസ്റ്റംസ് ഉദ്യോഗസ്ഥന്‍. എറണാകുളം സ്വദേശിയും കസ്റ്റംസ് ഉദ്യോഗസ്ഥനുമായ ആന്റണി സെബാസ്റ്റ്യനാണ് ഈ വീഡിയോയ്ക്ക് പിന്നില്‍. സുഹൃത്തുക്കളുടെ സഹായത്തോടെയാണ് ആന്റണി സെബാസ്റ്റ്യന്‍ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരും ഈ വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്.

Also Read: ‘വലവിരിക്കാന്‍’ സഹായിച്ചത് ചെന്നൈ പൊലീസ്; നടന്‍ ഷിയാസ് കരീം പൊലീസ് കസ്റ്റഡിയില്‍

വെറും മണിക്കൂറുകള്‍ കൊണ്ടാണ് ഇവര്‍ ഈ സീന്‍ പുനഃസൃഷ്ടിച്ചിരിക്കുന്നത്. ആന്റണി സെബാസ്റ്റ്യന്‍ തന്നെയാണ് വീഡിയോയില്‍ ആന്റണി വര്‍ഗീസായി അഭിനയിക്കുന്നത്. ആന്റണി സെബാസ്റ്റ്യന്‍, ആന്റണി ജോസഫ് എന്നിവരാണ് ഈ ട്രെന്‍ഡിങ് റീല്‍സിന്റെ ക്യാമറാമാന്‍മാര്‍. എഡിറ്റിംഗ് ശ്രീജിത്ത് ശ്രീനിവാസന്‍. സിനിമയില്‍ റോപ്പിന്റെ സഹായത്തോടെ ചെയ്തിരിക്കുന്ന ഫ്‌ലിപ്പ് ആക്ഷന്‍ റീല്‍സില്‍ യാതൊരു സഹായവുമായല്ലാതെ ചെയ്തിരിക്കുന്നത് ബിജിത്താണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News