കൊച്ചിയില്‍ രണ്ട് കോടി വിലമതിക്കുന്ന കഞ്ചാവ് പിടികൂടി കസ്റ്റംസ്

Ganja sized

ബാങ്കോക്കില്‍ നിന്നും 2 കോടിയിലേറെ രൂപയുടെ കഞ്ചാവ് കടത്തിക്കൊണ്ടുവന്ന യുവാവ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പിടിയില്‍. തിരുവനന്തപുരം സ്വദേശി വൈശാഖ് മോഹനനാണ് കസ്റ്റംസിന്റെ പിടിയിലായത്. ഒമ്പത് പ്ലാസ്റ്റിക് കവറുകളിലാക്കിയാണ് ചോക്ലേറ്റും മറ്റ് ഭക്ഷ്യവസ്തുക്കളുമെന്ന് തോന്നിപ്പിക്കുന്ന വിധത്തില്‍ ഇയാള്‍ കഞ്ചാവ് ഒളിപ്പിച്ചത്.

രാജ്യാന്തര മാര്‍ക്കറ്റില്‍ വലിയ വില മതിക്കുന്ന ലഹരിയുമുള്ള കഞ്ചാവാണിതെന്ന് കസ്റ്റംസ് പറഞ്ഞു. 4238 ഗ്രാം കഞ്ചാവാണ് പരിശോധനയില്‍ കണ്ടെത്തിയത്. അങ്കമാലി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ആലുവ സബ്ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു. ആര്‍ക്കുവേണ്ടിയാണ് വിദേശത്ത് നിന്നും ഇത്രയേറെ കഞ്ചാവ് എത്തിച്ചതെന്നും എവിടെയൊക്കെയാണ് ഇത് വിറ്റഴിക്കുന്നതെന്നും വിശദമായി അന്വേഷിക്കുമെന്ന് കസ്റ്റംസ് വ്യക്തമാക്കി.

ALSO READ:കോഴിക്കോട് വ്യാജ ഡോക്ടര്‍ ചികിത്സിച്ച രോഗി മരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News