രുചി ഒന്ന് വേറെയാ; വൈറൽ ഡ്രിങ്ക് പരീക്ഷിക്കാം

custord juice

ഒരുവൈറൽ ഡ്രിങ്ക് പരീക്ഷിച്ചാലോ.വെറൈറ്റി ആയിട്ട് ഒരു ഡ്രിങ്ക് ആണിത്. ചൂടുസമയത്ത് പരീക്ഷിക്കാൻ ഇത് നല്ലതാണ്.

ഇതിനായി ആവശ്യമായ ചേരുവകൾ
കസ്റ്റാർഡ് പൗഡർ – 2 ടേബിൾ സ്പൂൺ
ഐസ് ക്യൂബ് – ആവശ്യത്തിന്
പാൽ – 3 കപ്പ്‌
ക്യാരറ്റ് – 2 എണ്ണം
മിൽക്ക് മെയ്ഡ് – 1/2 ടിൻ
പഞ്ചസാര – 1/4 കപ്പ്‌
കസ്കസ് – 1 ടേബിൾ സ്പൂൺ
വെള്ളം – ആവശ്യത്തിന്
ഏലക്ക പൊടി – 1 ടീസ്പൂൺ എന്നിവ വേണം

തയ്യാറാക്കുന്നതിനായി ഒരു ബൗളിലേക്ക് കസ്റ്റാർഡ് പൗഡർ രണ്ട് ടേബിൾ സ്പൂൺ ചേർത്ത് അതിലേക്ക് ഒരു കാൽ കപ്പ്‌ തിളപ്പിച്ചാറിയ പാൽ കൂടി ചേർത്ത് നന്നായി ഇളക്കണം. ശേഷം രണ്ട് ക്യാരറ്റ് നല്ലപോലെ വേവിച്ചെടുക്കണം. ശേഷം ഒരു മിക്സിയുടെ ജാറെടുത്ത് അതിലേക്ക് വേവിച്ച് വെച്ച ക്യാരറ്റ് ചേർക്കാം.അര കപ്പ്‌ പാൽ കൂടി ചേർത്ത് കൊടുക്കണം. അടുത്തതായി ഇതിലേക്ക് മധുരത്തിന് ആവശ്യമായ മിൽക്ക് മെയ്ഡ് ചേർക്കണം .

ALSO READ: തൈര് മുളക് കൊണ്ടാട്ടം ഇനി വീട്ടിൽ എളുപ്പത്തിൽ ഉണ്ടാക്കാം…

ശേഷം ഇവയെല്ലാം കൂടി നന്നായി അരച്ചെടുക്കാം. ഒരു പാത്രത്തിലേക്ക് രണ്ട് കപ്പ്‌ പാൽ ചേർത്ത് തിളക്കാനായി വച്ച ശേഷം കാൽ കപ്പ്‌ പഞ്ചസാര കൂടി ചേർത്ത് കൊടുക്കാം. പാൽ ചൂടായി വരുമ്പോൾ തയ്യാറാക്കി വെച്ച കസ്റ്റാർഡ് മിക്സ്‌ ചേർത്ത് നന്നായി മിക്സ്‌ ചെയ്തെടുക്കാം. ഇത് കുറുക്കി എടുത്ത ശേഷം തണുപ്പിക്കാനായി വയ്ക്കാം. ഒരു മിക്സിയുടെ ജാറിലേക്ക് കസ്റ്റാർഡ് മിക്സും ഒരു ടീസ്പൂൺ ഏലക്ക പൊടിയും ഐസ് ക്യൂബുകളും കൂടി ചേർത്ത് നന്നായി അരച്ചെടുക്കാം. ശേഷം ഇത് ഒരു ബൗളിലേക്കു ചേർത്ത ശേഷം കുതിർത്ത കസ്കസ് കൂടി ചേർത്ത് കൊടുക്കാം. ശേഷം ക്യാരറ്റ് ഗ്രേറ്റ് ചെയ്തത് കൂടി ചേർത്ത് നന്നായി ഇളക്കിയ ശേഷം കുടിക്കാം .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News