ബംഗാള്‍ ഗവര്‍ണര്‍ക്കെതിരെ പീഡന ആരോപണം; പ്രതികരണവുമായി ആനന്ദ ബോസ്

പശ്ചിമബംഗാള്‍ ഗവര്‍ണര്‍ക്കെതിരെ പീഡന ആരോപണം. പ്രധാന മന്ത്രി നരേന്ദ്രമോദി കൊല്‍ക്കത്തിയിലെ രാജ്ഭവനിലെത്തുന്നതിന് തൊട്ടുമുമ്പാണ് പീഡന ആരോപണം ഉയര്‍ന്നുവന്നത്. അതേസമയം അനാവശ്യ ആരോപണങ്ങളില്‍ തളരില്ലെന്നും സത്യം ജയിക്കുമെന്നുമാണ് ഗവര്‍ണറുടെ പ്രതികരണം.

ALSO READ: നടരാജനെ എന്തിന് ഒഴിവാക്കി…? തമിഴ്താരങ്ങള്‍ക്ക് വിലക്കോ…! ബിസിസിക്കെതിരെ മുന്‍ താരം

ഗവര്‍ണറെ കാണാന്‍ എത്തിയപ്പോഴാണ് തനിക്ക് നേരെ ലൈംഗിക അതിക്രമം ഉണ്ടായതെന്നാണ് ജീവനക്കാരിയുടെ പരാതി. രാവിലെ ജോലിസംബന്ധമായ ആവശ്യത്തിന് ഗവര്‍ണറുടെ മുറിയിലെത്തുമ്പോള്‍ അദ്ദേഹം കൈയില്‍ കയറിപ്പിടിച്ചെന്നും അപമര്യാദയായി സംസാരിച്ചെന്നും പരാതിയില്‍ പറയുന്നു. ഒപ്പമുണ്ടായിരുന്ന സൂപ്പര്‍വൈസറെ പറഞ്ഞയച്ച ശേഷമാണ് സംഭവം നടന്നതെന്നും രാജ്ഭവനിലെ താത്കാലിക ജീവനക്കാരി ആരോപിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News