തൃശൂർ: അയനം സാംസ്കാരിക വേദിയുടെ സി വി ശ്രീരാമൻ കഥാപുരസ്കാരം യുവ കഥാകൃത്ത് ഷനോജ് ആർ ചന്ദ്രന് സമ്മാനിച്ചു. കാലൊടിഞ്ഞ പുണ്യാളൻ എന്ന കഥാസമാഹാരത്തിനാണ് പുരസ്കാരം. തൃശ്ശൂർ സാഹിത്യ അക്കാദമിയിൽ നടന്ന ചടങ്ങിൽ പ്രശസ്ത എഴുത്തുകാരൻ ഇ. സന്തോഷ് കുമാർ ഷനോജിന് പുരസ്കാരം കൈമാറി.
യുവ കഥാകൃത്ത് ഷനോജ് ആർ ചന്ദ്രൻ്റെ ഏഴ് കഥകൾ അടങ്ങിയ സമാഹാരമാണ് കാലൊടിഞ്ഞ പുണ്യാളൻ. തൃശ്ശൂർ സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളിൽ നടന്ന ചടങ്ങിൽ പ്രശസ്ത കഥാകൃത്തും നോവലിസ്റ്റുമായ ഇ. സന്തോഷ് കുമാർ പുരസ്കാര സമർപ്പണം നിർവഹിച്ചു. 11,111 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.
സി വി ശ്രീരാമൻറെ പേരിലുള്ള പുരസ്കാരം തൻറെ പുസ്തകമായ കാലൊടിഞ്ഞ പുണ്യാളന് ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് ഷനോജ് ആർ ചന്ദ്രൻ പറഞ്ഞു. മലയാള കഥയിൽ വിപ്ലവകരമായ മാറ്റം കൊണ്ടുവരികയും ക്രാഫ്റ്റിന്‍റ സൌന്ദര്യത്തിലുമൊക്കെ ശ്രദ്ധിച്ച കഥാകൃത്താണ് സി വി ശ്രീരാമൻ. പ്രമേയത്തിന്‍റെ വൈവിധ്യത്തിൽ വളരെ വിചിത്രമായ വഴികൾ തെരഞ്ഞെടുക്കുകയും ആഖ്യാനത്തിൽ അത് പ്രകടമാക്കുകയും ചെയ്ത എഴുത്തുകാരനാണ് അദ്ദേഹമെന്നും ഷനോജ് കൈരളി ന്യൂസിനോട് പറഞ്ഞു.
Also Read- കപ്പേളയ്ക്ക് ശേഷം മുസ്തഫയുടെ സംവിധാനത്തിലെത്തുന്ന ‘മുറ’ ; ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി
തൃശ്ശൂർ എംഎൽഎ – പി ബാലചന്ദ്രൻ പുരസ്കാരദാന ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രശസ്ത സാഹിത്യകാരി സി എസ് ചന്ദ്രിക അധ്യക്ഷത വഹിച്ചു. കവിയും മാധ്യമപ്രവർത്തകനുമായ സുബീഷ് തെക്കൂട്ട്, അയനം ചെയർമാൻ വിജേഷ് എടക്കുന്നി, നിർവാഹക സമിതി അംഗം എം ആർ മൗനിഷ്, അയനം ട്രഷറർ ടി എം അനിൽകുമാർ, തുടങ്ങിയവർ സംസാരിച്ചു. മിത്തുകളുടെയും സാമൂഹ്യ ജീവിതത്തിന്റെയും അപൂർവ്വ ചേരുവയാണ് ഷനോജ് ആർ ചന്ദ്രൻ്റെ കഥാസമാഹാരം. ആലപ്പുഴ സ്വദേശിയായ ഇദ്ദേഹം ഏറെക്കാലം മാധ്യമ പ്രവർത്തകനായും ജോലി ചെയ്തിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here