‘കുട്ടിക്ക് കേരളത്തിൽ നിൽക്കാൻ താല്പര്യം, സിഡബ്ള്യുസിയിൽ നിന്ന് പഠിക്കണമെന്നും ആവശ്യം അറിയിച്ചു’: സിഡബ്ള്യുസി ചെയർപേഴ്സൺ

കഴക്കൂട്ടത്ത് നിന്ന് കാണാതായ 13 വയസുകാരിയെ തിരികെ നാട്ടിലെത്തിച്ചു. കുട്ടി കേരളത്തിൽ നിൽക്കണമെന്നും സിഡബ്ള്യുസിയിൽ നിന്ന് പഠിക്കണമെന്നും ആവശ്യം അറിയിച്ചതായി സിഡബ്ള്യുസി ചെയർപേഴ്സൺ ഷാനിബ ബീഗം. അമ്മ ജോലി ചെയ്യിപ്പിച്ചതിനാലും അടിച്ചതിനലുമാണ് വീടുവിട്ടിറങ്ങിയത്. ട്രെയിനിൽ വേറെ പ്രശ്നങ്ങൾ ഒന്നുമുണ്ടായില്ല. കൂടെ ട്രെയിനിൽ ഉണ്ടായിരുന്നതിൽ ഒരാൾ കഴിക്കാൻ ബിരിയാണി വാങ്ങിച്ചു കൊടുത്തു. രക്ഷിതാക്കൾക്കും പോകാൻ താത്പര്യമില്ലെന്ന് കുട്ടി അറിയിച്ചു.

Also Read: കൊൽക്കത്തയിലെ ഡോക്ടറുടെ കൊലപാതകം; ‘സ്റ്റാൻഡ് അപ്പ്‌ ഫോർ വുമൺ’ ഉദ്‌ഘാടനം ചെയ്ത് വിധു വിൻസന്റ്

രക്ഷിതാക്കളെ കാണണം എന്നാൽ രക്ഷിതാക്കൾക്കൊപ്പം പോകേണ്ട. അച്ഛനും അമ്മയ്ക്കും അസമിലേക്ക് പോകണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു. നിലവിൽ അതില്ല. മാതാപിതാക്കൾക്ക് കൗൺസിലിംഗ് നൽകും. ഒരാളോട് പോലും വഴി ചോദിക്കാതെയാണ് ട്രെയിൻ യാത്ര നടത്തിയത്. കുട്ടിക്ക് പേടിയില്ലാത്തതിനാലാണ് അങ്ങനെ ചെയ്തത്. നിലവിൽ കുട്ടിയെ ഒരാഴ്ച സിഡബ്ള്യുസിയിൽ നിർത്തും. ശേഷം വീണ്ടും കൗൺസിലിംഗ് നൽകും. ശേഷം ബാക്കി നടപടികൾ സ്വീകരിക്കും. വൈദ്യ പരിശോധനയ്ക്ക് ശേഷം വീണ്ടും സിഡബ്ള്യുസിയിലേക്ക് കൊണ്ട് വരുമെന്നും സിഡബ്ള്യുസി ഷാനിബ ബീഗം അറിയിച്ചു.

Also Read: മോഹന്‍ലാലിന് അസൗകര്യം; അമ്മയുടെ എക്സിക്യൂട്ടീവ് യോഗം മാറ്റിവെച്ചു

13 വയസ്സുകാരിയുടെ മാതാപിതാക്കളെ ഉൾപ്പെടെ കൗൺസിലിങ്ങിന് വിധേയമാക്കിയ ശേഷം മൂന്നു കുട്ടികളുടെയും സംരക്ഷണം ഏറ്റെടുക്കാൻ സിഡബ്ള്യുസി തീരുമാനിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News