സി.ഡബ്ള്യു.എം.എസിനെ കണ്ട് റോബിൻ ബസിനും ഫാൻസിനും പഠിക്കാനുള്ളത്..!

ഇന്റർസ്റ്റേറ്റ് പെർമിറ്റുള്ള ബസുകൾ ചർച്ചയും വിവാദവുമാകുമ്പോൾ ഒരു മോശം പരാമർശത്തിന് പോലും ഇടംകൊടുക്കാതെ സി.ഡബ്ള്യു.എം.എസ് ചുരമിറങ്ങി തുടങ്ങിട്ട് 84 വർഷങ്ങൾ കടന്നു. 1939 ലാണ് സി.ഡബ്ള്യു.എം.എസ് കോഴിക്കോട് നിന്നും തമിഴ്നാട്ടിലെ ദേവാല വരെയുള്ള സർവീസ് ആരംഭിച്ചത്. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുൻപ് ആരംഭിച്ച കാലിക്കറ്റ് വയനാട് മോട്ടോർ സർവീസ് ഒരു മുടക്കവുമില്ലാതെ ഇന്നും എല്ലാ ദിവസവും സർവീസ് നടത്തുന്നുണ്ട്. ഒരുപാട് സർവീസുകളുണ്ടായിരുന്നെങ്കിലും പിന്നീട് ഉടമസ്ഥത മാറിവരുന്നതിനനുസരിച്ച് സാമ്പത്തിക പ്രതിസന്ധികൾ നേരിടുകയും സർവീസുകൾ പരിമിതപ്പെടുത്തുകയും ചെയ്‌തു.

ALSO READ: സെൽവന്റെ ഹൃദയം ഇനി ഹരിനാരായണനിൽ തുടിക്കും; ഹൃദയം കൊച്ചിയിൽ എത്തി

എത്രയൊക്കെ പ്രതിസന്ധി വന്നിട്ടും തളരാത്ത സി.ഡബ്ള്യൂ.എം.എസ് വയനാട് – കോഴിക്കോട് നിവാസികൾക്ക്‌ പ്രതീക്ഷയും ദിനചര്യയുമായി ഇന്നും തുടരുന്നു. സി.ഡബ്ള്യു.എം.എസ് ആദ്യമായി ചുരം കയറിത്തുടങ്ങിയത് കൽക്കരി എഞ്ചിനിലാണ്. കല്‍ക്കരി കത്തിച്ച് വെള്ളം ചൂടാക്കുന്നത് ക്ലീനറുടെ ജോലിയായിരുന്നു. താമരശ്ശേരി ചുരം കയറുന്നതിനുമുമ്പ് അടിവാരത്ത് ബസ് നിര്‍ത്തി എന്‍ജിന്‍ തണുപ്പിച്ചശേഷമാണ് യാത്രതുടരുക.

ALSO READ: ജൂഹി ചൗളയെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടായിരുന്നു; വെളിപ്പെടുത്തലുമായി ആർ.മാധവൻ

ശരിയായ പെർമിറ്റോ നിയസാധുതയോ ഇല്ലാതെ റോബിൻ ബസ് പോലെ പല സ്വകാര്യ ബസുകളും കേരളത്തിൽ നിയമത്തെയും സർക്കാരിനെയും ചോദ്യം ചെയ്യുന്നിടത്താണ് സി.ഡബ്ള്യു.എം.എസിന്റെ പ്രസക്തി. കാലനുസൃതമായ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് പ്രൗഢിയിലും വിശ്വാസ്യതയിലും ഒരു കുറവും വരുത്താതെ ജനങ്ങളുടെ സന്തതസഹചാരിയായി യാത്ര തുടരുന്ന സി.ഡബ്ള്യു.എം.എസിന്റെ പാരമ്പര്യവും ജനപിന്തുണയും തന്നെയാണ് റോബിൻ ബസിനുള്ള ശരിയായ മറുപടിയും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News