ചിന്താ ജെറോമിന് എതിരായ സൈബർ ആക്രമണം അത്യന്തം ഹീനവും പ്രതിഷേധാർഹവും’: ഡി വൈ എഫ് ഐ

ചിന്താ ജെറോമിന് എതിരായ സൈബർ ആക്രമണം അത്യന്തം ഹീനവും പ്രതിഷേധാർഹവുമാണ് എന്ന് ഡി വൈ എഫ് ഐ. സിപിഐഎം കൊല്ലം ജില്ലാ സമ്മേളനത്തിൽ വച്ച് ചിന്താ ജെറോം കുപ്പി വെള്ളം കുടിക്കുന്ന ഫോട്ടോയും വീഡിയോയും ഉപയോഗിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ ചിന്ത ബിയർ കുടിക്കുന്നു എന്ന രീതിയിൽ വ്യാപകമായ പ്രചരണം നടത്തുകയാണ്.

Also read: മുശാവറ യോഗത്തിൽ പൊട്ടിത്തെറിയുണ്ടായിട്ടില്ല; വാർത്ത അടിസ്ഥാനരഹിതമെന്ന വിശദീകരണവുമായി സമസ്ത

സിപിഐഎം സമ്മേളനങ്ങൾ ഹരിത പ്രോട്ടോകോൾ പാലിച്ചു കൊണ്ടാണ് നടക്കുന്നത് അതിൻ്റെ ഭാഗമായി പ്ലാസ്റ്റിക് കുപ്പികൾ ഒഴിവാക്കി പകരം ചില്ലുകുപ്പിയിലാണ് സമ്മേളനത്തിൽ കുടിവെള്ളം നൽകിയിട്ടുള്ളത്. അങ്ങനെ നൽകിയിട്ടുള്ള കുടിവെള്ളം കുടിക്കുന്ന ഫോട്ടോയാണ് തെറ്റിദ്ധരിപ്പിക്കുന്ന തലക്കെട്ടുകളും അശ്ലീല പദങ്ങളും ഉപയോഗിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത്.

Also read: മുന്നണി മര്യാദ പാലിക്കുന്നില്ല; കെ എസ് യുവിനെതിരെ എം എസ് എഫ്

കുറച്ച് കാലമായി കോൺഗ്രസ് സൈബർ സെല്ലിന്റെ പിന്തുണയോടു കൂടി ഇടതുപക്ഷ രാഷ്ട്രീയധാരയിൽ നിൽക്കുന്ന വനിതകളെ ലക്ഷ്യം വെച്ച് അപകീർത്തികരമായ പ്രചാരണങ്ങൾ സംഘടിപ്പിക്കുന്നു.ഇത്തരം ഹീനമായ നീക്കങ്ങൾ അവസാനിപ്പിച്ചില്ലെങ്കിൽ ഡിവൈഎഫ്ഐ ക്ക് ശക്തമായി പ്രതികരിക്കേണ്ടി വരും. ചിന്താ ജെറോമിനെതിരായ സൈബർ ആക്രമണത്തിൽ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News