നടന് സുരാജ് വെഞ്ഞാറമൂട് നല്കിയ പരാതിയില്‍ കാക്കനാട് സൈബര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഫോണില്‍ വിളിച്ച് അസഭ്യ വര്‍ഷം നടത്തിയെന്നാരോപിച്ചാണ് നടൻ പരാതി നൽകിയത്. മൊബൈല്‍ ഫോണ്‍ നമ്പറുകളും സമൂഹ മാധ്യമ അക്കൗണ്ടുകളും കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.
കഴിഞ്ഞ മൂന്ന് ദിവസമായി തന്റെ ഫോണിലേക്ക് അജ്ഞാത നമ്പരുകളില്‍ നിന്ന് വിളിച്ച് അസഭ്യവര്‍ഷവും കൊലവിളിയും നടത്തുന്നുവെന്നാണ് പരാതി. വാട്സാപ്പിലൂടെ വിദേശത്തുനിന്നടക്കം ഭീഷണി കോളുകളും ചീത്തവിളികളും നിരന്തരമായി എത്തുന്നുവെന്നും നടൻ പരാതിയിൽ പറയുന്നു. ഫോണ്‍ നമ്പര്‍ ഫേസ്ബുക്ക് പേജില്‍ പ്രസിദ്ധപ്പെടുത്തി അസഭ്യം വിളിക്കാന്‍ ആഹ്വാനം ചെയ്തയാളെക്കുറിച്ചും സുരാജിൻറെ പരാതിയിലുണ്ട്.
Also Read: വിദ്വേഷ മുദ്രാവാക്യം: അഞ്ചു പേർക്കെതിരെ യൂത്ത്‍ലീഗ് നടപടി
മണിപ്പൂരിൽ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവത്തിൽ നടൻ സുരാജ് വെഞ്ഞാറമൂട് ഫേസ്ബുക്കിലൂടെ നടത്തിയ പ്രതികരണം ഏറെ ചർച്ചയായിരുന്നു. ‘മണിപ്പൂർ അസ്വസ്ഥതയുണ്ടാക്കുന്നു, അപമാനം കൊണ്ട് തല കുനിഞ്ഞു പോകുന്നു. ഇനിയും ഒരു നിമിഷം നീതി വൈകിക്കൂടാ’, എന്നായിരുന്നു സുരാജ് കുറിച്ചത്. മണിപ്പൂർ സംഭവത്തിൽ പ്രതികരിച്ച സുരാജ് എന്തുകൊണ്ട് ആലുവയിലെ അഞ്ചുവയസുകാരിയുടെ മരണത്തിൽ പ്രതികരിക്കുന്നില്ലെന്ന് ചോദിച്ചുകൊണ്ടാണ് സൈബർ ആക്രമണം ഉണ്ടായത്.
Also Read: ഹരിയാനയില്‍ വർഗീയ കലാപം വ്യാപിക്കുന്നു; രണ്ട് പൊലീസുകാര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ കൊല്ലപ്പെട്ടു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here