പത്തനംതിട്ട: ആധാർ കാർഡ് ക്രിമിനലുകൾ ദുരുപയോഗം ചെയ്യുന്നുണ്ടെന്നും, ഇതുവഴി കള്ളപ്പണ ഇടപാടുകൾ ശ്രദ്ധയിൽപ്പെട്ടെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ രണ്ട് യുവതികളെ അറസ്റ്റ് ചെയ്തു. 49 ലക്ഷം രൂപയാണ് പത്തനംതിട്ട സ്വദേശിനിയിൽ നിന്ന് വാട്ട്‌സ്ആപ്പ് ചാറ്റിലൂടെയും ഫോണിലൂടെയും പ്രതികള്‍ ഭീഷണിപ്പെടുത്തി വാങ്ങിയത്.
Also Read: ജ്യൂസുകളില്‍ മൂത്രം കലര്‍ത്തി നല്‍കി; ഉത്തര്‍പ്രദേശില്‍ കച്ചവടക്കാരന്‍ അറസ്റ്റില്‍
കോഴിക്കോട് കൊളത്തറ ശാരദാമന്ദിരത്തിൽ പ്രജിത (41), കൊണ്ടോട്ടി കൊളത്തറ ഐക്കരപ്പടി നീലിപ്പറമ്പിൽ സനൗസി (35) എന്നിവരെയാണ് പൊലീസ് കൊണ്ടോട്ടിയിൽ നിന്നും അറസ്റ്റുചെയ്തത്. കഴിഞ്ഞവര്‍ഷം ജൂണ്‍ മുതല്‍ 2024 ജൂലൈ വരെ പലപ്പോഴായാണ് ഒന്‍പത് അക്കൗണ്ടുകളിലേക്കാണ് പണം നല്‍കിയത്. ഒടുവിൽ കൈമാറ്റം ചെയ്ത തുകയ്ക്ക് രസീത് ലഭിച്ചില്ല. ഇതോടെയാണ് പരാതിക്കാരിക്ക് സംശയമുണ്ടായതും പൊലീസിൽ പരാതിപ്പെടുന്നതും.
Also Read: സ്‌കൂളിലെ ഓണാഘോഷത്തിനിടെ കാല്‍ വഴുതി കുളത്തിലേക്ക് വീണു; പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം
പൈസ കൈമാറ്റം ചെയ്യപ്പെട്ട അക്കൗണ്ടിലെ വിവരങ്ങൾ പോലീസിന് ലഭിച്ചതോടെയാണ് അറസ്റ്റിന് വഴി തെളിഞ്ഞത്. ഒന്നാം പ്രതി സനൗസി പറഞ്ഞതനുസരിച്ച് രണ്ടാംപ്രതി പ്രജിത പുതിയതായി എടുത്ത അക്കൗണ്ടിലേക്കാണ് പരാതിക്കാരി 10 ലക്ഷം രൂപ ആദ്യം നിക്ഷേപിച്ചതെന്ന് പോലീസ് കണ്ടെത്തി. ജൂലായ് 24-ന് പത്തുലക്ഷം രൂപ ചെക്ക് ഉപയോഗിച്ച് പ്രജിത പിൻവലിച്ചിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here