സുരാജ് വെഞ്ഞാറമൂടിനെ വിടാതെ സംഘപരിവാർ, നടന്ന സംഭവം സിനിമയുടെ പോസ്റ്റർ പങ്കുവച്ച നടന് വീണ്ടും സൈബർ ആക്രമണം

നടന്ന സംഭവം സിനിമയുടെ പോസ്റ്റർ പങ്കുവച്ച നടൻ സുരാജ് വെഞ്ഞാറമൂടിന് വീണ്ടും സൈബർ ആക്രമണം. നടന്റെ ഫേസ്ബുക് പോസ്റ്റിന് താഴെ നിരവധി മോശം കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. മണിപ്പൂർ വിഷയത്തിൽ പ്രതികരിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട നടൻ എന്തുകൊണ്ട് ആലുവ കൊലപാതകത്തിൽ പ്രതികരിച്ചില്ല എന്നതാണ് സംഘപരിവാർ പ്രവർത്തകരിൽ പലരും ചോദിക്കുന്നത്. നടന്റെ കാർ അപകടത്തിൽ പെട്ടപ്പോഴും സമാന രീതിയിൽ സൈബർ ആക്രമണം നടനെതിരെ ഉടലെടുത്തിരുന്നു.

ALSO READ: നിങ്ങൾ വീണത് മറ്റാരും ശ്രദ്ധിക്കാത്തപ്പോൾ നിങ്ങളെ ഉയർത്തുന്നവരാണ് യഥാർത്ഥ സുഹൃത്തുക്കൾ; ഫ്രണ്ട്ഷിപ് ഡേയിൽ ഫോട്ടോ പങ്കുവെച്ച് മഞ്ജുവാരിയർ

‘യു പിയിലോ ബീഹാറിലോ നടന്നതായിരിക്കും, സംഭവം നടന്ന ഉടനെ തലകുനിഞ്ഞുപോയി, മണിപ്പൂരിൽ നടന്നതോ ആലുവയിൽ നടന്നതോ ?, തല ഒന്നു കൂടി കുനിക്കാമായിരുന്നു, ദേണ്ടെ ലെവന്റെ തല നിവർന്നിരിക്കുന്നു, തുടങ്ങിയ കമന്റുകളാണ് നടൻ പങ്കുവച്ച പോസ്റ്റിനെതിരെ വന്നുകൊണ്ടിരിക്കുന്നത്.

ALSO READ: ഉമ്മന്‍ചാണ്ടിയുടെ കുടുംബാംഗങ്ങളെ നിയമസഭാ സമ്മേളനത്തിലേക്ക് ക്ഷണിച്ച് സ്പീക്കര്‍ എ എന്‍ ഷംസീര്‍

അതേസമയം, വിഷ്‍ണു നാരായൺ സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് നടന്ന സംഭവം. സിനിമ നിര്‍മ്മിക്കുന്നത് അനൂപ് കണ്ണൻ, രേണു. എ എന്നിവര്‍ ചേര്‍ന്നാണ്. രാജേഷ് ഗോപിനാഥന്‍ ആണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News