സിപിഐഎം നേതാക്കളുടെ ഭാര്യമാർക്കെതിരെ സൈബർ അധിക്ഷേപം: പരാതി നല്‍കി അമൃത റഹീം

സിപിഐഎം നേതാക്കളുടെ ഭാര്യമാർക്കെതിരെ സൈബർ അധിക്ഷേപം. എ എ റഹിം എംപിയുടെ പങ്കാളി അമൃതയ്ക്കെതിരെ നീചമായ രീതിയിലുള്ള അധിക്ഷേപങ്ങളാണ് സമൂഹ മാധ്യമത്തില്‍ വ്യാജ പ്രൊഫൈലിലൂടെ നടത്തുന്നത്. സംഭവത്തില്‍ അമൃത പൊലീസിന് പരാതി നല്‍കി. പരാതിയെത്തുടര്‍ന്ന് സൈബര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

ALSO READ:ആരോഗ്യ സ്ഥിതിയെ അവഗണിച്ച് ജവാൻ കാണാനെത്തിയ ആരാധകന് നന്ദി അറിയിച്ച് ഷാറൂഖ് ഖാൻ

ഫേസ്ബുക്കില്‍ അമൃതയുടെ പ്രൊഫൈലിലുള്ള ചിത്രങ്ങള്‍ എടുത്ത് വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി പ്രചരിപ്പിക്കുന്നതാണ് വ്യാജന്മാര്‍ ചെയ്യുന്നത്. കേട്ടാലറയ്ക്കുന്ന സ്ത്രീത്വത്തെ അപമാനിക്കുന്ന ക്യാപ്ഷനുകള്‍ നല്‍കിയാണ് ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത്. ‘കോട്ടയം കുഞ്ഞച്ചന്‍’ എന്ന വ്യാജ പ്രൊഫൈലിലൂടെയാണ് സ്ത്രീയുടെ ചിത്രത്തിനൊപ്പം അശ്ലീലം എ‍ഴുതി വിടുന്നത്. എ എ റഹീമിനോടുള്ള രാഷ്ട്രീയ എതിര്‍പ്പാണ് ആക്രമണങ്ങള്‍ക്ക് പിന്നിലെന്ന് കമന്‍റ് ബോക്സില്‍ നിന്ന് വ്യക്തമാകും. ഞങ്ങളോട് കളിച്ചാല്‍ ഇങ്ങനെയിരിക്കുമെന്നാണ് ചില കമന്‍റുകള്‍.

ALSO READ: ‘ഞാൻ തരുന്ന പൈസയ്ക്ക് അയിത്തമില്ല, എനിക്ക് അയിത്തം’; ക്ഷേത്ര പരിപാടിയില്‍ പൂജാരിയിൽ നിന്ന് വിവേചനം നേരിട്ടെന്ന് മന്ത്രി കെ രാധാകൃഷ്ണൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News