കോൺഗ്രസ് അനുകൂല ഗ്രൂപ്പുകളിൽ വീണ്ടും അശ്ലീല പരാമർശത്തോടെയുള്ള ഫോട്ടോകൾ; ശൈലജ ടീച്ചർക്കെതിരെയുള്ള സൈബർ ആക്രമണം തുടരുന്നു

വടകര മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി കെകെ ശൈലജ ടീച്ചർക്ക് നേരെയുള്ള സൈബർ ആക്രമണം തുടർന്ന് യുഡിഎഫ്. കോൺഗ്രസ് അനുകൂല ഗ്രൂപ്പുകളിൽ വീണ്ടും അശ്ലീല പരാമർശത്തോടെയുള്ള ഫോട്ടോകൾ പങ്കുവെച്ചു. സൈബർ അക്രമണത്തിൽ പങ്കാളികളാകുന്നത് യുഡിഫ് ജനപ്രതിനിധികൾ തന്നെയാണ്. ബാലുശ്ശേരി പഞ്ചായത്ത് 7ആം വാർഡ് മെമ്പർ ഹരീഷാണ് ഇപ്പോൾ മോശം പരാമർശം നടത്തിയത്.

ALSO READ: ‘ബ്രിജ് ഭൂഷണ്‍മാരല്ല സാക്ഷി മാലിക് തന്നെയാണ് സത്യം’, ലോകത്തെ സ്വാധീനിച്ച 100 വ്യക്തിത്വങ്ങളില്‍ ഇന്ത്യയുടെ അഭിമാന താരവും

ശൈലജ ടീച്ചർക്കെതിരായ അശ്ലീല പ്രചാരണത്തിൽ പ്രതിഷേധവുമായി പുരോഗമന കലാസാഹിത്യസംഘം രംഗത്തെത്തിയിരുന്നു. ശൈലജ ടീച്ചർക്കെതിരെ എതിർ സ്ഥാനാർത്ഥിയുടെ നേതൃത്വത്തിൽ യുഡിഎഫ് പ്രൊഫൈലുകൾ നടത്തിക്കൊണ്ടിരിന്ന വ്യാജ അശ്ലീലപ്രചാരണം അതിനിന്ദ്യവും ക്രൂരവുമാണെന്ന് പുരോഗമന കലാസാഹിത്യസംഘം വ്യക്തമാക്കി. എല്ലാ ജനാധിപത്യമര്യാദകളെയും കാറ്റിൽ പറത്തിയാണ് ഇതിൻ്റെ ആസൂത്രണം. രാജ്യം ഭരിക്കുന്ന ബിജെപിക്കു മുന്നിൽ മിണ്ടാട്ടംമുട്ടി കൊടിചുരുട്ടി നിൽക്കുന്ന വലത് ജനവിരുദ്ധമുന്നണിയുടെ ജീർണ്ണതയെയാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്ന് പുരോഗമന കലാസാഹിത്യസംഘം ചൂണ്ടിക്കാട്ടി.

ALSO READ: നേട്ടത്തിന്റെ നെറുകയിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ്, സിവിൽ സർവീസ് പരീക്ഷയിൽ ജയിച്ചവരിൽ ഏറെ പേരും സർക്കാർ സ്‌കൂളുകളിൽ പഠിച്ചവർ

അതേസമയം, ശൈലജ ടീച്ചറെ അധിക്ഷേപിച്ച സംഭവത്തിൽ കൂടുതൽ പേർക്കെതിരെ കേസെടുത്തിരുന്നു. ലീഗ് പ്രവർത്തകർക്കെതിരെയാണ് കേസെടുത്തിരുന്നത്. ടീച്ചർക്കെതിരെ അധിക്ഷേപം നടത്തിയ കണ്ണൂരിലെ യൂത്ത് കോൺഗ്രസ് നേതാവിനെതിരെയും പൊലീസ് കേസുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News