‘അർജുൻ്റെ കുടുംബത്തിനെതിരായ സൈബർ ആക്രമണം; പരാതി ഗൗരവമുള്ളളത്, കർശനമായ നടപടി ഉണ്ടാകണം’; മന്ത്രി മുഹമ്മദ് റിയാസ്

MUHAMMED RIYAS

കർണാടകയിലെ അങ്കോളയിലെ മണ്ണിടിച്ചലിൽ കാണാതായ അർജുന്റെ കുടുംബത്തിനെതിരായ സൈബർ ആക്രമണത്തിൽ കർശനമായ നടപടി ഉണ്ടാകണമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. കുടുംബം നൽകിയ പരാതി ഗൗരവമുള്ളതാണെന്നും മന്ത്രി പറഞ്ഞു.

Also read:സൗത്ത് ഇന്ത്യ ഹോക്കി: കേരള പുരുഷ ടീം ഫൈനലില്‍; ഇത് ചരിത്രം

അർജുന്റെ വീട് സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. അർജുനെ കണ്ടെത്തും വരെ തിരച്ചിൽ നടത്താൻ സർക്കാർ സമ്മർദം ചെലുത്തും എന്നും മന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം, അർജുനയുള്ള തിരച്ചിൽ ഇന്ന് പത്താം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. അർജുന്റെ ലോറി പുഴയുടെ അടിത്തട്ടിൽ ഡ്രോൺ ഉപയോഗിച്ചുള്ള തിരച്ചിലിൽ കണ്ടെത്തിയിട്ടുണ്ട്. ഗംഗാവാലി നദിയിലെ അടിയൊഴുക്ക് ശക്തമായതിനാൽ ഡൈവിംഗ് നടത്തി ലോറിക്ക് അരികിലേക്ക് ഉദ്യോഗസ്ഥർക്ക് എത്തുക സാധ്യമല്ലായിരുന്നു.

Also read:‘കെ വാസുകിയ്‌ക്ക് നല്‍കിയത് വിദേശകാര്യ ഏകോപനത്തിന്റെ ചുമതല; നിയമനം തെറ്റാണെന്നോ ഉത്തരവ് പിൻവലിക്കാനോ കേന്ദ്രം ആവശ്യപ്പെട്ടിട്ടില്ല’;ഡോ. വി വേണു

നദിയിൽ നാല് ലോഹ ഭാഗങ്ങൾ കണ്ടെത്തിയതായി റിട്ട. മേജർ ജനറൽ എം ഇന്ദ്രബാലൻ. ക്യാബിൻ ട്രക്കിൽ നിന്ന് വേർപെടാൻ സാധ്യതയില്ല. ഒൻപത് മീറ്റർ ആഴത്തിലാണ് ഒരു സിഗ്നൽ കണ്ടെത്തിയതെന്നും എം ഇന്ദ്രബാലൻ പറഞ്ഞു. ഡീപ്ഡൈവിംഗ് ഏറെ സങ്കീർണമാണ്. പുഴയിലെ അടിയൊഴുക്ക് ശക്തമാണ്. താടിയും ലോറിയും വേർപെട്ടു. ലോറി മണ്ണിനടിയിൽ ഉറച്ച നിലയിലാണെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News