ഹണി റോസിന്റെ കാസ്റ്റിങ് കോള്‍ പോസ്റ്റില്‍ സൈബര്‍ ആക്രമണം; കമന്റുകളില്‍ ബോഡി ഷേമിങ്ങും ലൈംഗികാധിക്ഷേപവും

ഹണി റോസ് നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ കാസ്റ്റിങ് കോളുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഷെയര്‍ ചെയ്ത പോസ്റ്റിന് നേരെ വിദ്വേഷ സൈബര്‍ ആക്രമണം. റേച്ചല്‍ എന്ന ചിത്രത്തില്‍ ഹണിയുടെ കുട്ടിക്കാലം അവതരിപ്പിക്കാനുള്ള കുട്ടിത്താരത്തെ ആവശ്യപ്പെട്ടുള്ള പോസ്റ്ററാണ് താരം പങ്കുവെച്ചിരുന്നത്.

Also Read : ഷാരൂഖ് ഖാന്റെ ദുബൈയിലെ വസതിക്ക് 18 കോടി

മൂന്ന് മുതല്‍ അഞ്ച് വരെയും 10 മുതല്‍ 12 വരെയും പ്രായമുള്ള കുട്ടി ആര്‍ട്ടിസ്റ്റുകള്‍ക്ക് ഒഡീഷനില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചാണ് പോസ്റ്റര്‍ പങ്കുവെച്ചിരുന്നത്. ഇതിന് താഴെ താരത്തെ ബോഡി ഷേമിങ്ങ് നടത്തിയും ലൈംഗിക അധിക്ഷേപം നടത്തിയുമുള്ള കമന്റുകളാണുള്ളത്. എന്നാല്‍ ഇത്തരം കമന്റുകള്‍ക്കെതിരെ നിരവധി വിമര്‍ശനങ്ങളും ഉയരുന്നുണ്ട്.

Also Read : ഉറ്റവര്‍ ഉപേക്ഷിച്ചു; ഇപ്പോള്‍ ഓര്‍മശക്തി നഷ്ടപ്പെട്ടു; ജീവിതസായാഹ്നത്തില്‍ ഒറ്റപ്പെട്ട് നടന്‍ ടി പി മാധവന്‍

പുതുമുഖ സംവിധായിക ആനന്ദിനി ബാലയാണ് റേച്ചല്‍ സംവിധാനം ചെയ്യുന്നത്. സിനിമ പ്രഖ്യാപിച്ച് കൊണ്ടുള്ള കൈയ്യില്‍ വെട്ടുകത്തിയുമായി ഇറച്ചി നുറുക്കുന്ന ലുക്കിലുള്ള ഹണി റോസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഏറെ ശ്രദ്ധനേടിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News