ഇത് വിമർശനമോ, വ്യക്തിഹത്യയോ? ; ‘വാഴ’ സിനിമയിലെ അഭിനേതാക്കൾക്കെതിരെ സമൂഹമാധ്യമങ്ങളിൽ അധിക്ഷേപവർഷം

വിപിൻ ദാസ് തിരക്കഥയെഴുതി ആനന്ദ് മേനോൻ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രമാണ് ‘വാഴ – ബയോപിക് ഓഫ് എ ബില്യൺ ബോയ്സ്’. ഇക്കഴിഞ്ഞ ഓഗസ്റ്റ് 15 നായിരുന്നു ചിത്രം തീയേറ്ററിൽ എത്തിയത്. 4 കോടി ബഡ്ജറ്റിൽ ഒരുക്കിയ ചിത്രം തീയേറ്റർ വിട്ടത് ഏകദേശം 40 കൊടിയോളം രൂപ നേടിക്കൊണ്ടായിരുന്നു. പുതുമുഖങ്ങളെ അണിനിരത്തികൊണ്ടാണ് ആനന്ദ് മേനോൻ ചിത്രം ഒരുക്കിയത്. മികച്ച അഭിപ്രായമായിരുന്നു ചിത്രത്തിന് എങ്ങുനിന്നും വന്നത്.

ALSO READ : ‘സ്തുതി’ പാടി സുഷിൻ ശ്യാം; ‘ബൊഗൈൻവില്ല’യ്ക്കായി മലയാളിയെ പിടിച്ചിരുത്തി ജ്യോതിർമയിയും കുഞ്ചാക്കോ ബോബനും

തുടർന്ന് സെപ്റ്റംബർ 11 നായിരുന്നു ചിത്രം ഓടിടി യിൽ റിലീസ് ചെയ്തത്. ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറിലൂടെ ചിത്രത്തിന്റെ റിലീസ്. എന്നാൽ ഓ ടി ടി യിൽ എത്തിയതോടെ കടുത്ത വിമർശനം ആണ് ചിത്രം നേരിടുന്നത്. മാത്രമല്ല വിമർശനത്തിനുപരി സിനിമയിൽ അഭിനയിച്ച അഭിനേതാക്കളെ വ്യക്തിഹത്യ നടത്തുകയാണ് ഒരുകൂട്ടർ. സിനിമയിൽ അഭിനയിച്ച ഒട്ടുമിക്ക അഭിനേതാക്കളുടെയും ആദ്യ സിനിമ കൂടി ആയിരുന്നു വാഴ. അഭിനയം മോശമായി എന്ന പേരിൽ ഇവർക്കെതിരെ തെറിവിളി നടത്തുകയാണ് ഇക്കൂട്ടർ. അതേസമയം തന്നെ വാഴ ടീമിന് പിന്തുണയുമായും നിരവധി പേർ രംഗത്തുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News