വിദേശത്തുള്ളവരുടെ നാട്ടിലെ ബന്ധുക്കളെയും സുഹൃത്തുക്കളെയും ഫോണിലൂടെ ബന്ധപ്പെട്ട തട്ടിപ്പ് നടത്തുന്നവർക്കെതിരെ ജാഗ്രതാ നിർദ്ദേശവുമായി പൊലീസ്. നിങ്ങൾക്കുള്ള കൊറിയർ കസ്റ്റംസ് പിടിച്ചെടുത്തിരുന്നു എന്നൊരു ഓട്ടോമാറ്റിക് റെക്കോർഡഡ് വോയിസ് മെസ്സേജ് മൊബൈലിൽ ലഭിക്കുന്നതിലാണ് തട്ടിപ്പിന്റെ ആദ്യപടി. കൂടുതൽ വിവരങ്ങൾക്കായി 9 അമർത്താൻ ആവശ്യപ്പെടുകയും, ബട്ടൺ അമർത്തിയാൽ ഉടൻ കോൾ തട്ടിപ്പുകാർക്ക് കണക്ട് ആവുകയും ചെയ്യും.
നിങ്ങളുടെ പേരിൽ ഒരു കൊറിയർ ഉണ്ടെന്നും, അതിൽ പണവും ലഹരിവസ്തുക്കളുമുണ്ടെന്നും, അതിനു തീവ്രവാദ ബന്ധം ഉണ്ടെന്നുമുള്ള ഒരു അറിയിപ്പ് വരും. ഈ കോൾ കസ്റ്റൻസിനു കൈമാറുന്നുവെന്ന് പറഞ്ഞ് മറ്റൊരാൾക്ക് കൈമാറും. തീവ്രവാദ ബന്ധം ഉൾപ്പെടെ പറഞ്ഞ് വീണ്ടും ഭീഷണിയുയർത്തും.
കസ്റ്റംസ് ഓഫീസറെന്ന് കാണിക്കുന്ന വ്യാജ ഐഡിയും, പരാതിയുമായി ബന്ധപ്പെട്ടുള്ള വ്യാജ രേഖകളും അയക്കും. വെബ്സൈറ്റിൽ പരിശോധിച്ചാൽ ഈ വിവരങ്ങൾ സത്യമെന്നും വ്യക്തമാകും. ഇതോടെ തട്ടിപ്പിനിരയാവുന്നവർ സ്വന്തം സമ്പാദ്യ വിവരങ്ങൾ വ്യാജ കസ്റ്റംസ് ഓഫീസർക്ക് കൈമാറും. സമ്പാദിച്ച തുക നിയമപരമാണെങ്കിൽ സ്വത്തിന്റെ 80% ഡിപ്പോസിറ്റ് ആയി നൽകണമെന്നും അക്കൗണ്ട് വിവരങ്ങൾ പരിശോധിച്ചശേഷം നിയമപരമാണെങ്കിൽ തിരിച്ചു നൽകും എന്നും പറഞ്ഞു വിശ്വസിപ്പിക്കും. ഇതാണ് തട്ടിപ്പിന്റെ രീതി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here