അമ്പോ.. ഇതെന്താ ഈ കാണുന്നത്! സ്റ്റിയറിങ് വീലുകൾ ഇല്ലാത്ത സൈബർക്യാബുമായി മസ്‌ക്

CYBERCAB

വീണ്ടും ആഗോള ശ്രദ്ധ പിടിച്ചുപറ്റി എക്സ്, ടെസ്ല കമ്പനിയുടെ സിഇഒ ഇലോൺ മസ്‌ക്. സ്റ്റിയറിങ് വീലുകളോ പെടലുകളോ ഇല്ലാത്ത സൈബർക്യാബ് എന്ന അത്യാധുനിക കാറാണ് മസ്‌ക് ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. സാങ്കേതിക വിദ്യതയുടെ വളർച്ച വാഹന വിപണിയെ ഏത് രീതിയിൽ മാറ്റിമറിക്കുമെന്നുള്ള കാര്യം ഇതോടെ നമുക്ക് വ്യക്തമാകും.

ALSO READ; എവറസ്റ്റ് കയറവെ നൂറ് വർഷം മുൻപ് കാണാതായ പർവതാരോഹകന്റെ ശരീരഭാഗം കണ്ടെത്തി

മനുഷ്യന്റെ യാതൊരു നിയന്ത്രണവും ഇല്ലാതെ തന്നെ, തനിയെ സഞ്ചാര പാതയിലൂടെ നീങ്ങാൻ കഴിയുന്ന ഒരു വാഹനം എന്ന ആശയമാണ് സൈബർക്യാബിലൂടെ മസ്‌ക് മുന്നോട്ട് വെക്കുന്നത്. യാത്രക്കാർക്ക് ഒരു ഹാൻഡ്സ് ഓഫ് അനുഭവം നൽകുക എന്ന ആശയവും മസ്കിന്റെ ഈ ആശയത്തിന് ഊർജ്ജം നൽകുന്നുണ്ട്.യാത്രക്കാർക്ക് ഒരു ഡ്രൈവറായി മാറാതെ കൃത്യ സമയത്ത് എത്തേണ്ട സ്ഥലത്ത് വളരെ റിലാക്‌സായി എത്തിച്ചേരാൻ ഈ കാർ ഏറെ സഹായകമാകും എന്നാണ് കമ്പനിയുടെ അവകാശവാദം. യാത്രക്കിടെ ഒന്നുറങ്ങിപ്പോയാൽ പോരും യാതൊരു അപകടവും ഉണ്ടാകില്ലെന്നാണ് ചിലർ മസ്‌കിന്റെ ഈ കാറിനെ പറ്റി അഭിപ്രായപ്പെടുന്നത്.

ALSO READ; കമലയ്ക്കുവേണ്ടി പാട്ടുപാടി എആർ റഹ്മാൻ: മ്യൂസിക് വീഡിയോ ഉടൻ പുറത്തിറങ്ങും

അതേസമയം  മാസ് ട്രാൻസിറ്റിനേക്കാൾ വിലകുറഞ്ഞതായിരിക്കും ഈ കാറുകൾ എന്ന് സൈബർക്യാബ് അവതരിപ്പിച്ച ശേഷം മസ്‌ക് പറഞ്ഞു. മേൽനോട്ടമില്ലാത്ത, പൂർണ്ണ സ്വയം ഡ്രൈവിംഗ് ശേഷിയുള്ള കാറുകൾ ടെക്‌സാസിലും കാലിഫോർണിയയിലും അടുത്ത വർഷത്തോടെ വിൽപ്പനയ്ക്ക് എത്തുമെന്നും അദ്ദേഹം അറിയിച്ചു. പൂർണ്ണമായും സ്വയംഭരണാധികാരമുള്ള സെൽഫ് ഡ്രൈവിംഗിനായി ഒപ്റ്റിമൈസ് ചെയ്ത സൈബർക്യാബിൻ്റെ ഉത്പാദനം 2026-ൽ ആരംഭിക്കുമെന്നും മസ്ക് കൂട്ടിച്ചേർത്തു.

ENGLISH SUMMARY: ELON MUSK REVEALED CYBERCAB WITH NO STEERING WHEEL

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News